Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്സ് ഇങ്ങനെയാണോ കഴിക്കാറുള്ളത്, എന്നാൽ തടി കൂടും; ദാ ഇതുപോലെ കഴിച്ചാൽ കൂളായി തടി കുറക്കാം

ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ഓട്സ്. അതുകൊണ്ട് തന്നെ തടി കുറക്കാൻ വളരെ മികച്ചതാണ് ഇവ. എന്നാൽ ഓട്സ് എങ്ങനെ കഴിക്കുന്നുവെന്നതിനെ കൂടി അനുസരിച്ചിരിക്കും ഇത്. തടി കുറക്കാനുള്ള യാത്രയിലാണെങ്കിൽ താഴെ പറയുന്ന രീതിയിൽ ഓട്സ് കഴിക്കുന്നതാകും ഉത്തമം

മധുരമുള്ള, ഇൻസ്റ്റന്റ് ഓട്സുകൾ ഒരു കാലത്തും വാങ്ങരുത്

യാതൊരു ഫ്ലേവറുകളും ഇല്ലാത്ത ഓട്സുകളാണ് കഴിക്കാൻ തിരഞ്ഞെടുക്കേണ്ടത്. കാരണം ഫ്ലേവറുകൾ ഉള്ള ഓട്സുകളിൽ മധുരം അടങ്ങിയിരിക്കും. ഇത് അനാവശ്യ കലോറിക്കും പോഷക മൂല്യം കുറയാനും കാരണമാകും. ഒരു കപ്പ് ഫ്ലേവറുള്ള ഓട്സിൽ പ്ലെയിൻ ഓട്സിനേക്കാൾ 70 കലോറി കൂടുതലായിരിക്കും. അതായത് പ്ലെയിൻ ഓട്സ് കഴിക്കുകയാണെങ്കിൽ ഒരു വർഷം കൊണ്ട് 25,000 കലോറി കുറക്കാമെന്ന് സാരം. എന്ന് വെച്ചാൽ ഒരു 2.5 കിലോയെങ്കിലും കുറക്കാം.

oats2-1735979820 jpg -Properties

ഒരു സ്നാക്കായി കഴിക്കാം

ഓട്സിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദഹനം വളരെ പതിയെ മാത്രമേ സംഭവിക്കു. ഇത് വയർ നിറഞ്ഞിരിക്കുന്നുവെന്ന് തോന്നാൻ സഹായിക്കും. പ്രഭാത ഭക്ഷണം മാത്രമല്ല, ഓട്സ് സ്നാക്കായും കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് മറ്റ് വിത്തുകൾക്കൊപ്പം ചേർത്ത് കഴിക്കാം.

ഫൈബർ അടങ്ങിയ പഴങ്ങൾ ചേർക്കാം

തടി കുറക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ഫൈബർ. കാരണം ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. അതുവഴി വയറിന് പൂർണത നൽകുകയും ഇടക്കിടെ കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുകയും ചെയ്യും. ചിലർക്ക് ഓട്സ് അൽപം മധുരത്തിൽ കഴിക്കാൻ ആഗ്രഹം കാണും. അങ്ങനെയുള്ളവർക്ക് റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറി തുടങ്ങിയ പഴങ്ങൾ ഓട്സിൽ ചേർത്ത് കഴിക്കാം. ബെറികൾ മധുരം കഴിക്കണമെന്ന ചിന്തയെ സംതൃപ്തിപ്പെടുത്തും, അതോടൊപ്പം തന്നെ ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈർ ആരോഗ്യപ്രദവുമാണ്.

ഓട് മിൽക്ക് കഴിയ്ക്കാം

ഓട്സിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാൽ കഴിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് ഓട്സ് കഴിക്കാവുന്നതാണ്. സസ്യാധിഷ്ട പ്രോട്ടീൻ കൂടിയാണിത്. മാത്രമല്ല കലോറിയും കുറവായിരിക്കും. അതേസമയം മധുരത്തിന്റെ അളവ് ഇവയിൽ കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം

അമിതമായി ഇവ ഉപയോഗിക്കരുത്

തേനും മേപ്പിൾ സിറപ്പുമെല്ലാം രുചികരമാണെങ്കിലും ഇവ ചേർക്കുന്നത് കലോറി ഉയരാൻ കാരണമാകും. അതിനാൽ ഒരു പഴം ചേർത്ത് ഓട്സ് കഴിക്കാം. പീനട്ട് ബട്ടർ ചേർക്കുന്നതും ഒഴിവാക്കണം. കാരണം രണ്ട് ടടേബിൾ സ്പൂൺ പീനട്ട് ബട്ടറിൽ 188കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല യാതൊരു പോഷകങ്ങളും ഇവയിൽ ഇല്ലതാനും. പാലിന് പകരം വെള്ളം ഉപയോഗിച്ച് ഓട്സ് കഴിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+