Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയും കുറയും, വയറ്റിലെ ഉരുണ്ടുകയറ്റത്തിനും, മലബന്ധത്തിനും പരിഹാരം; നെല്ലിക്ക പൊടി മതി!

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്കപ്പൊടി എന്ന് അറിയാമല്ലോ. ആന്റി ഓക്സിഡന്റുകളുടേയും വിറ്റാമിൻ സിയുടേയും ശക്തി കേന്ദ്രമാണ് നെല്ലിക്ക. ഇവ രണ്ടും ആരോ​ഗ്യകരമായ മെറ്റാബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു.

ദഹനം സു​ഗമമാക്കുന്നു. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയാൻ സഹായിക്കും. അങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയുകയും കലോറി ഉപഭോ​ഗം കുറയുകയും ചെയ്യും.

amla

രക്തത്തിലെ പ‍‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുപയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്കപ്പൊടി ചേർക്കുന്നത് നിങ്ങൾക്ക് ഒരുപാട് ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു: ഏറ്റവും പ്രധാനമായി നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. നെല്ലിക്ക പാെടിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. മാത്രമല്ല നെല്ലിക്ക പൊടിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് ഇരുമ്പ, ധാതുക്കൾ എന്നിവ നൽകും.

കൊഴുപ്പ് എരിച്ച് കളയുന്നു: നെല്ലിക്ക പാെടിയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. കൊഴുപ്പ് എരിയിച്ച് കളയാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത കാെഴുപ്പ് എരിയിച്ച് കളയുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനായി സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കും. ശരീരത്തിലെ നൈട്രജൻ ബാലൻസ് മെച്ചപ്പെടുത്തും, ഹൃദയാഘാത സാധ്യത കുറയ്ക്കും.

മലബന്ധം ലഘൂകരിക്കുന്നു: നെല്ലിക പൊടി പാനീയം വയറിന് നല്ലതാണ്, വിട്ടുമാറാത്ത മലബന്ധത്തിന് പരിഹാരമാകും. മെറ്റാബോളിസം നിയന്ത്രിക്കാനും സഹായകമാകും. ആമാശയ സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും പരിഹാരമാണ് നെല്ലിക്ക പാെടി പാനീയം എന്നാണ് പറയുന്നത്.

ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു: നെല്ലിക്ക പൊടി പാനീയത്തിൽ ധാരാളം ആന്റി ഓക്സന്റുകൾ ഉണ്ട്. കരളിനെ ശക്തപ്പെടുത്തുന്നു. ശ്വാസ കോശങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോറിനെ ശക്തിപ്പെടുത്തുന്നു.‌ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. മാെത്തത്തിൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നു: വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ നെല്ലിക്ക പാെടി സഹായിക്കും. ആമാശയ പ്രശ്നങ്ങൾ, അസിഡിറ്റി, ഹൈപ്പർ ക്ലോർഹൈഡ്രിയ, വയറിളക്കം, ഡിസന്റീരിയ, കരൾ ആരോ​ഗ്യം, പെപ്റ്റിക് അൾസർ എന്നിവയ്ക്കുള്ള ഏറ്റവും മികച്ച ചികിത്സകളിൽ ഒന്നാണ് നെല്ലിക്ക പൊടി പാനീയം എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+