Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണമൊക്കെ കുറ‍ഞ്ഞോളും; നിലക്കടല പുഴുങ്ങി ഇതുപോലെ ഒന്ന് കഴിച്ച് നോക്കൂ

കടല വറുത്തത് എല്ലാവരും കഴിച്ച് കാണും എന്നാൽ പുഴുങ്ങി കഴിച്ചിട്ടുണ്ടോ? നിങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണം ആണ് തേടുന്നതെങ്കിൽ , ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ലഭിക്കുകയും ചെയ്യണമെങ്കിലും ഊർജത്തിൻ്റെ അളവ് വർദ്ധിപ്പിക്കുണമെങ്കിലും വേവിച്ച നിലക്കടല നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. നിങ്ങളുടെ ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നതിന്റെ ​ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്.

ഊർജ്ജം നൽകുന്നു:

കാർബോ ഹൈഡ്രേറ്റ് അടങ്ങിയ നിലക്കടല ഒരു മികച്ച ഊർജ്ജ സ്രോതസ്സാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സംയോജനം ഊർജ്ജം നൽകുന്നു. അത്ലറ്റുകൾക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ് ഈ നിലക്കടല.നിങ്ങൾക്ക് സ്ഥിരമായ ഊർജ്ജം വിതരണം ചെയ്യാനും ദിവസം മുഴുവനും സ്റ്റാമിന നിലനിർത്താനും നിലക്കടല സഹായകമാണ്.

groundnutt

ഭാര നിയന്ത്രിക്കാൻ സഹായകമാണ്: അമിത ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ വേവിച്ച നിലക്കടല നിങ്ങളെ സഹായിക്കും,
വേവിച്ച നിലക്കടല സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി. പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സംയോജനം വയർ നിറ‍ഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ഈ പോഷകങ്ങളുടെ സാവധാനത്തിലുള്ള ദഹനം ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായകമാകും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സ​ഹായിക്കും.

ആന്റി ഓക്സിഡന്റ്: വേവിച്ച നിലക്കടലയിൽ റെസ്‌വെറാട്രോൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവയുൾപ്പെടെ പലതരം ആൻ്റിഓക്‌സിഡൻ്റുകൾ ഉണ്ട്. ഈ ആന്റി ഓക്സിഡന്റുകൾ സ്ട്രെസ് ചെറുക്കും. വീക്കം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും പ്രധാന പങ്കുവെഹിക്കുന്നു. ആന്റി ഓക്സിഡന്റുകൾ സെല്ലുലാർ ആരോ​ഗ്യത്തിന് സഹായിക്കും.

ഹൃദയത്തിന്റെ ആരോ​ഗ്യം: വേവിച്ച കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോ​ഗ്യത്തെ പ്രോത്സാഹിപ്പക്കും. ഇത് ഹൃദയാരോഗ്യമുള്ള കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്വാഭാവിക ആന്റി ഓക്സിഡന്റായ റെസ്വെറാട്രോളിൻ്റെ സാന്നിധ്യം വീക്കം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും,

ഇത് ഹൃദയാരോ​ഗ്യത്തെ പിന്തുണയ്ക്കും. നിലക്കടലയുടെ പതിവ് ഉപഭോഗം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും കാരണമാകും. അപ്പോൾ വറുത്ത കടലയ്ക്ക് പകരം വേവിച്ച കടല കഴിച്ചുനോക്കൂ മാറ്റം കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+