വണ്ണം കുറയ്ക്കണോ? എന്നാൽ ബക്ക് വീറ്റ് കഴിച്ച് തുടങ്ങാം.. പേര് കേട്ട് ഞെട്ടേണ്ട.. വിശദമായി അറിയാം
നിങ്ങൾ തടി കുറയ്ക്കാനുള്ള വഴികൾ അന്വേഷിക്കുകയാണോ. എന്നാൽ ബക്ക് വീറ്റ് നിങ്ങളെ സഹായിക്കും. അതെ പേര് കേൾക്കുമ്പോൾ എന്താണ് ഈ സാധനം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ആട്ട ഇനങ്ങളിൽ ഗ്ലൂട്ടൻ ഫ്രീ ആയി കരുതപ്പെടുന്ന ആട്ടയാണ് ഇത്.
പൊതുവേ, ആളുകൾ കൂടുതൽ ആരോഗ്യകരവും കലോറി കുറവുള്ളതുമായ ബദൽ മാവുകൾ ആണ് തിരയാറുള്ളത്. അത്തരത്തിൽ ഒന്നാണ് ബക്ക് വീറ്റ്. പോഷകങ്ങൾ അടങ്ങിയതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണ് ഈ മാവ്. ശരീരഭാരം കുറയ്ക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ബക്ക് വീറ്റ് നിങ്ങളെ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ബക്ക് വീറ്റിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും കലോറി അടങ്ങിയിട്ടില്ല. അതിനാൽ, ഇത് എളുപ്പത്തിൽ ദഹിക്കുന്നു, ഗ്ലൂട്ടൻ രഹിതമാണ്, സാധാരണയായി ഉപയോഗിക്കുന്ന ഗോതമ്പ് മാവിനേക്കാൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ബക്ക് വീറ്റാണ്.
എന്തിനധികം, ഇത് മറ്റ് പോഷകങ്ങളുടെ ആഗിരണത്തെ മെച്ചപ്പെടുത്തുകയും മെറ്റാബോളിക്ക് പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് വേഗത്തിൽ കൊഴുപ്പ് എരിക്കാൻ സഹായിക്കുന്നു.
പോഷകങ്ങൾ നിറഞ്ഞതാണ്: ബക്ക് വീറ്റിൽ എല്ലാ അവശ്യ പോഷകങ്ങളും നിറഞ്ഞിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് വയർ നിറഞ്ഞത് പോലെ തോന്നിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നതാണ്.
ആൻറി ഓക്‌സിഡന്റ് കൊണ്ട് സമ്പുഷ്ടം: ബക്ക് വീറ്റിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള നിരവധി ബയോ ആക്റ്റീവ് കോമ്പൗണ്ടുകൾ അടങ്ങിയിരിക്കുന്നതായി പറയുന്നു.- ക്വെർസെറ്റിൻ, ടാന്നിൻസ്, റൂട്ടിൻ. ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് കൂടുതൽ സഹായിക്കുന്നു.
ദഹനത്തിന് : ബക്ക് മാവിൽ ഒരുപാട് ഫൈബർ ഉണ്ട്. ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലയിക്കുന്ന നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു, നല്ല കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ഒരു മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യും
ബക്ക് വീറ്റ് ദൈനംദിന ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബക്ക് വീറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷങ്ങൾ ദിവസം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.












Click it and Unblock the Notifications