ആവണക്കെണ്ണ തടി കുറയ്ക്കാനും സഹായിക്കുമോ? ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ
അമിതമായ വണ്ണം ഒട്ടുമിക്ക ആളുകളേയും ബുദ്ധമുട്ടിക്കുന്ന ഒന്നാണ്. ഭക്ഷണം കുറച്ചുള്ള ഡയറ്റ് ഉൾപ്പെടെ ശരീരഭാരം കുറയ്ക്കാൻ പല ശ്രമങ്ങൾ നടത്തുന്നവർ ഉണ്ട്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമിത്തിലാണോ, പല വഴികൾ പരീക്ഷിച്ചിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ലേ?
എന്നാൽ ആവണക്കെണ്ണ ഉപയോഗിച്ച് നോക്കൂ. നിങ്ങളുടെ ശ്രമത്തിന് ഇത് സഹായകമാകുന്നതാണ്. അതെ സാധാരണ ചർമ്മ സംരക്ഷണത്തിന് ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ആവണക്കെണ്ണ.

ആവണക്കെണ്ണയുടെ ഗുണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും എന്നത്. ഇത് വിശ്വസിക്കാൻ നിങ്ങൾ ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലേ... എന്നാൽ ആ സംശയം മാറ്റാം. ഭാരം കുറയ്ക്കാൻ എങ്ങനെയാണ് ആവണക്കെണ്ണ സഹായകമാകുന്നത് എന്ന് നോക്കാം..
ആവണക്കെണ്ണയ്ക്ക് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ അതിന്റെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഇല്ല. എങ്കിലും ഈ എണ്ണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പൊതുവെ പറയുന്നത്. മാത്രമല്ല ഈ എണ്ണ ഉദര രോഗങ്ങൾ സന്ധിവാതം, ഉറക്കമില്ലായ്മ എന്നിവയ്ക്കും പരിഹാരമാണ്.
ഹെൽത്ത് ലൈൻ പറയുന്നതനുസരിച്ച്, ആവണക്കെണ്ണൻയിൽ റിസിവനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ പേശികളിലെ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുകയും മല വിസർജ്ജനം എളുപ്പാമക്കുകയും ചെയ്യും. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആവണക്കെണ്ണയെ പൊതുവെ സുരക്ഷിതവും ഉത്തേജക പോഷകമായി ഉപയോഗിക്കാനും ഫലപ്രദമാണെന്നാണ് പറ
യുന്നത്.
ശരീര ഭാരം കുറയ്ക്കാൻ ആവണക്കെണ്ണയുടെ സ്വാധീനം ഒരു പഠനവും പ്രത്യേകിച്ച് പരിശോധിച്ചിട്ടില്ല, എന്നാൽ മല ബന്ധം ഒഴിവാക്കാൻ ആവണക്കെണ്ണ സഹായകമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ ആവണക്കെണ്ണ ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും നമുക്ക് പരിഗണിക്കാവുന്ന ഈ എണ്ണയുടെ മറ്റ് ഗുണങ്ങൾ ഇതാ..
ആന്റി ബാക്ടീകിയൽ ഗുണങ്ങൾ കാരണം ആവണക്കെണ്ണ മുറിവ് ഉണക്കുന്നതിന് ഗുണം ചെയ്യും ആവണക്കെണ്ണ മുടി വളർച്ച മെച്ചപ്പെടുത്തുകയും മുടിക്ക് ശക്തി നൽകുകയും ചെയ്യും. ആന്റി ബാക്ടീരിയിൽ ഗുണങ്ങൾ കാരണം ആവണക്കെണ്ണ മുറിവ് ഉണക്കുന്നതിന് സഹായകമാകും. വിവിധ പഠനങ്ങൾ പറയുന്നത് പ്രകാരം ആവണക്കെണ്ണയിൽ കാണപ്പെടുന്ന റിസിനോലിൻ ആസിഡ് വീക്കം മൂലമുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കും.












Click it and Unblock the Notifications