Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയറ്റിൽ കക്കിരിക്കയും ഉൾപ്പെടുത്തിക്കോളൂ; വണ്ണവും കുറയും, ചർമ്മത്തിന്റെ കരിവാളിപ്പും മാറും

ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് അമിതവണ്ണവും ചർമ്മ സംബന്ധമായ പലതരം പ്രശ്നങ്ങളും. ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി പലതരം വഴികളും നിങ്ങൾ പരീക്ഷിച്ചിട്ടുമുണ്ടാകും. എന്നാൽ എപ്പോഴെങ്കിലും നിങ്ങളെ അലട്ടുന്ന ഈ പ്രശ്നങ്ങൾക്ക് കക്കിരിക്ക പരിഹാരമാകുമെന്ന് നിങ്ങൾ കരുതിയിട്ടുണ്ടോ.

അതെ, തണുപ്പ് കാലത്തെ നിങ്ങളുടെ ഡയറ്റിൽ കക്കിരിക്കയെ ഉൾപ്പെടുത്തി നോക്കൂ. അമിതവണ്ണത്തിനും ചർമ്മത്തിന്റെ പ്രശ്നത്തിനുമൊക്കെ ഒരു പരിഹരാമാവുകയും ചെയ്യും. കക്കിരിക്കയുടെ ചില ആരോ​ഗ്യ ​ഗുണങ്ങളാണ് പറയാൻ പോകുന്നത്. വിശദമായി അറിയാം.

healths

ജലാംശം: തണുപ്പ് കാലത്തെ വരണ്ട വായു നിങ്ങളുടെ ചർമ്മത്തെ മോശമായി ബാധിച്ചേക്കാം. ചർമ്മം മങ്ങാനും കാരണമാകും. പക്ഷേ നിങ്ങൾ കക്കിരിക്ക കഴിക്കുകയാണെങ്കിൽ ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകും. ശരീരഭാരം കുറയ്ക്കാനും മതിയായ ജലാംശം പ്രധാനമാണ്. കാരണം ഇത് വിശപ്പ് നിയന്ത്രിക്കാനും മെറ്റാബോളിക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സ​ഹായിക്കും.

കുറഞ്ഞ കലോറി : ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങൾ എങ്കിൽ കക്കിരിക്ക നിങ്ങളെ ഏറെ സഹായിക്കും. കക്കിരിക്കയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉണ്ട്. അതുകൊണ്ട് , അധിക കലോറി ചേർക്കാതെ തന്നെ ഇത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കും.

ചർമ്മത്തിന് പോഷകങ്ങൾ: കൊളാജൻ ഉൽപാദനവും ചർമ്മത്തിന്റെ ഇലാസ്തികതയും പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ എ, സി തുടങ്ങിയ ചർമ്മത്തിന് ​ഗുണകരമായ പോഷകങ്ങളാൽ സമ്പന്നമാണ് കക്കിരിക്ക. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചർമ്മത്തിന് തിളക്കവും യുവത്വവും നൽകുകയും ചെയ്യും.

മെറ്റബോളിസം വർദ്ധിപ്പിക്കാൻ: കക്കിരിക്കയിൽ മാം​ഗനീസും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മെറ്റാബോളിക് പ്രക്രിയകളിൽ ഒരു പങ്ക് വഹിക്കുന്നു. ആരോ​ഗ്യകരമായ മെറ്റാബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ കക്കിരിക്ക സഹായിക്കും. നിങ്ങൾക്ക് ഫിറ്റ്നസും ഊർജ്ജസ്വലതയും നൽകാൻ കക്കിരിക്ക സഹായിക്കും.

വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ: പ്രകൃതിദത്ത ഡൈയൂററ്റിക് എന്ന നിലയിൽ, നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കക്കിരിക്ക സഹായിക്കും. വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിലൂടെ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, തെളിഞ്ഞതും കൂടുതൽ ഊർജ്ജസ്വലവുമായ ചർമ്മത്തിനും ഇത് സഹായകമാണ്. അപ്പോൾ ഡയറ്റിൽ കക്കിരിക്കയെ ഉൾപ്പെടുത്തില്ലേ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+