പൊണ്ണത്തടിയും കുറയും ചർമ്മവും തിളങ്ങും; കക്കിരിക്ക ജ്യൂസല്ല, കക്കിരിക്ക വെള്ളം കുടിക്കൂ; തയ്യാറാക്കാം ഇങ്ങനെ
കക്കിരിക്ക കഴിക്കാൻ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമായിരിക്കും. വെറുതേ കഴിക്കാനും നല്ല രുചിയാണ്. ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറി കൂടിയാണ്. എന്നാൽ കക്കിരിക്ക വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ? അതെ, ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ കക്കിരിക്ക വെള്ളം.മനുഷ്യ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്.
സ്ത്രീകൾക്ക് 2.2 ലിറ്റർ ( 9 കപ്പ്), പുരുഷന്മാർക്ക് ഓരോ ദിവസവും 3 ലിറ്റർ ( 13) വെള്ളം ആവശ്യമാണ്. ധാരാളം വിയർക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ അസുഖങ്ങൾ ഉണ്ടാവുമ്പോഴോ ചൂട് കൂടുതലാകുമ്പോഴൊക്കെ ഈ അളവിൽ മാറ്റം വന്നേക്കാം. കക്കിരിക്ക വെള്ളം നിങ്ങൾക്ക് ജലാംശം നൽകും. കക്കിരിക്ക വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങളറിയാം...

അമിതവണ്ണം കുറയ്ക്കാൻ സഹായകം: മധുരം അടങ്ങിയിട്ടുള്ള സോഡകളിലും ജ്യൂസുകളിലുമൊക്കെ കലോറിയും പഞ്ചസാരയും കൂടുതലാണ്. കക്കിരിക്ക വെള്ളത്തിൽ ഏതാണ്ട് പൂജ്യം കലോറിയാണ്, കലോറിയില്ലാത്ത പാനീയം ആണ് കക്കിരി വെള്ളം. വിശപ്പ് തോന്നുമ്പോൾ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് തടി കൂടാൻ കാരണമാകും. വിശപ്പ് തോന്നുമ്പോൾ ആദ്യം കക്കിരിക്ക വെള്ളം കുടിച്ചുനോക്കാം.. ഇത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ: ഓക്സിഡേറ്റീവ് കേടുപാടുകൾ, പ്രമേഹം ഹൃദ്രോഗം തുടങ്ങി എല്ലാത്തരം രോഗങ്ങൾക്കും കാരണമാകും. ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നുള്ള കോശങ്ങളുടെ കേടുപാടുകൾ തടയാനും കാലതാമസം വരുത്താനും സഹായിക്കുന്നു, കക്കിരിക്കയിൽ ആന്റി ഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും കൂടുതലാണ്. അവ വെള്ളത്തിൽ ചേർക്കുന്നതിലൂടെ വെള്ളം കൂടുതൽ പോ
പോഷകവും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാക്കുന്നു.
ആരോഗ്യമുള്ള ചർമ്മം: ആവശ്യത്തിന് ജലാംശം ശരീരത്തിന് ലഭിക്കുമ്പോൾ ശരീരത്തിനകത്ത് നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നതാണ്. കക്കിരിക്കയിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.
കക്കിരിക്ക വെള്ളം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:
8 കപ്പ് വെള്ളം, 2 കക്കിരിക്ക നേർത്ത് അരിഞ്ഞത്, അര ടീസ്പൂൺ ഉപ്പ്
ഒരു വലിയ പാത്രത്തിൽ അരിഞ്ഞ കക്കിരിക്കയും ഉപ്പും ചേർക്കുക. വെള്ളം ഒഴിച്ച് നന്നായി ഇളക്കാം. കുറഞ്ഞതത് നാല് മണിക്കൂറോ അല്ലെങ്കിൽ രാത്രി മുഴുവനോ വെച്ച് തണുപ്പിക്കാം. മൂന്ന് ദിവസം വരെ വെയ്ക്കാം.
ആരോഗ്യ ഗുണമുള്ള കക്കിരിക്ക വെള്ളം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. ആരോഗ്യ ഗുണം നിലനിർത്തിക്കൊണ്ട് തന്നെ ഈ പാനീയം കൂടുതൽ രുചികരമാക്കാൻ ചെറുനാരങ്ങ, ഓറഞ്ച്, പുതിന, ഇഞ്ചി എന്നിവയും ഉൾപ്പെടുത്താം...












Click it and Unblock the Notifications