Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതവണ്ണം പിടിച്ചുകെട്ടാം, സുന്ദരമായ ഇടുപ്പും സ്വന്തമാക്കാം; എന്നും ഓരോ കപ്പ് കട്ടൻ ചായ കുടിക്കൂ

സ്ഥിരമായി കട്ടൻ ചായ കുടിക്കുന്നത് കൊണ്ട് പലതരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? കട്ടൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് പോലെയുള്ള ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ സംരക്ഷിക്കാനും വിട്ടുമാറാത്ത രോ​ഗങ്ങൾ വാരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയുന്നത്.

കൂടാതെ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്ന ചേരുവകൾ ഇതിലുണ്ട്. ഇവ രണ്ടും ഹൃദയാരോ​ഗ്യം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. കട്ടൻ ചായയിലെ മറ്റൊരു ഘടകമായ കഫീൻ ജാ​ഗ്രതയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുത്തും. ആന്റി ബാക്ടീകരിയൽ ​ഗുണങ്ങൾ കാരണം പതിവായി ചായ കുടിക്കുന്നത് പല്ലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ഇത് ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും.

tea

കട്ടൻ ചായ മിതമായി ഉപയോ​ഗിക്കുന്നത് ശരീരത്തിന് ജലാംശവും ആരോ​ഗ്യവും നൽകും. അത് കൊണ്ട് ദിവസവും കട്ടൻ ചായ കുടിക്കുന്നതിന്റെ ചില അത്ഭുതകരമായ ആരോ​ഗ്യ ​ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: കട്ടൻ ചായിയിൽ കാണപ്പെടുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും ഡി എൻ എ മ്യൂട്ടേഷനും വീക്കവും കുറയ്ക്കുന്നതിനുംം ഓക്സിജൻ റാഡിക്കലുകളെ നീക്കം ചെയ്യുന്നതിനും രോ​ഗ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനും സാധാരണ കോശങ്ങളുടെയും ശരീരത്തിന്റെയും പ്രവർത്തനങ്ങൾ പുന: സ്ഥാപിക്കുന്നതിനും സഹായിക്കുമെന്നാണ് പറയുന്നത്.

ശക്തമായ അസ്ഥികൾ: പ്രായം കൂടുന്തോറും എല്ലുകളുടെ ബലം ക്രമാതീതമായി കുറയുമെന്ന് അറിയാമോ? എന്നാലും കട്ടൻ ചായ ഇതിനുള്ള സാധ്യത കുറയ്ക്കും എന്ന് പറയുന്നു. എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യും. കട്ടൻ ചായയുടെ ഉപയോ​ഗം ഇടുപ്പ് ഒടിവിനുള്ള സാധ്യതയും കുറയ്ക്കുന്നു. ഓസ്റ്റിയോപൊറോസിസ് നിർത്തുന്നു, അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നു.

മെച്ചപ്പെട്ട ദഹനം: മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു. ദോഷകരമായ ബാക്ടീരിയകളുടെ വികസനം തടയുകയും വയറ്റിലെ അൾസറിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. കട്ടൻ ചായ കുടിക്കുന്നത് ദഹന സംബന്ധമായി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പറയുന്നത്.

അമിത വണ്ണം കുറയ്ക്കാൻ: ​ഗ്രീൻ ടീയ്ക്ക് സമാനമായി കട്ടൻ ചായയ്ക്ക് വീക്കം ഉണ്ടാക്കുന്ന ജീനുകളെ കുറയ്ക്കുന്നതിലൂടെ വീക്കം മൂലമുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കാൻ കഴിവുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ കട്ടൻ ചായ കുടിക്കുമ്പോൾ ട്രൈഗ്ലിസറൈഡിന്റെ അളവും വിസറൽ കൊഴുപ്പും സ്വാഭാവികമായും കുറയുമെന്ന് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+