വയറും ചാടി തടിയും കൂടിയിരിക്കുകയാണോ? രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള തുളസി വെള്ളം കുടിച്ചുനോക്കൂ
തുളിസി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് അറിയാമല്ലോ. രാവിലെ വെറും വയറ്റിൽ ചൂടുള്ള തുളസി വെള്ളം കുടിച്ചാൽ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? ശക്തമായ ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തുളസിക്ക് ഉണ്ട്. രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റാ ബോളിസത്തെ വേഗത്തിലാക്കുകയും ആരോഗ്യകാരമായ ഭാരം നിലനിർത്താൻ സഹായകമാവുകയും ചെയ്യും.
തുളസി വെള്ളം അസിഡിറ്റി കുറയ്ക്കുകയും ദഹനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ കാരണം പ്രത്യേകിച്ച് കാലാനുസൃതമായ മാറ്റങ്ങളിൽ ഇത് ഒരു പ്രയോജനപ്രദമായ കൂട്ടിച്ചേർക്കലാണ്. തുളസി വെള്ളം പതിവായി കുടിക്കുന്നത് ശ്വസന ആരോഗ്യത്തിനും ചർമ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കും.

ഒഴിഞ്ഞ വയറ്റിൽ ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുള്ള തുളസി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ:
സമ്മർദ്ദം കുറയ്ക്കും: തുളസിയിൽ ധാരാളം ആന്റി - ഇൻഫ്ലമേറ്ററി, രോഗ പ്രതിരോധ ഗുണങ്ങളുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഇവയെല്ലാം ഫലപ്രദമായ സ്ട്രെസ് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നു. കൂടാതെ, ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കും, ഇത് ഉത്കണ്ഠയും വൈകാരിക സമ്മർദ്ദവും കുറയ്ക്കുകയും പൊതുവായ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: ടൈപ്പ് 2 പ്രേമഹമുള്ളവർക്ക് തുളസി വെള്ളം ഉപകാരപ്പെടും, തുളസിക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുമെന്നും ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കുമെന്നും പറയുന്നു. തുളസിയിൽ കാണപ്പെടുന്ന സാപ്പോണിൻസ് , ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കൽ ഘടകങ്ങൾ കാരണം, രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നയാണ് പറയുന്നത്.
ശരീര ഭാരം കുറയ്ക്കാൻ: ഭാരം കൂടാൻ കാരണമാകുന്നു കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും തുളസി കുറയ്ക്കുന്നുന്നു. ഇത്
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാനുള്ള പോംവഴിയാണ് തുളസി വെള്ളം.
തുളസിയില ചവയ്ക്കുന്നത് പനിക്കും ജലദോഷത്തിനും പരിഹാരമാകും. മഴക്കാലത്ത് തുളസിയിലകൾ വെള്ളത്തിലിട്ട് തിളയ്ക്കിപ്പിക്കുന്നത് രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഏലക്കായും തുളസിയിലയും പൊടിച്ച ഉണ്ടാക്കുന്ന കഷായം കടുത്ത പനിക്ക് ചികിത്സിക്കാം .തുളസി ശ്വസന ആരോഗ്യത്തെ പോലും സഹായിച്ചേക്കാം. ഇത് നമ്മുടെ ആരോഗ്യത്തിന് മൊത്തത്തിൽ ഗുണകരമാണ്.


Click it and Unblock the Notifications