തടിയുടെ പേരിൽ പരിഹാസം കേട്ട് മടുത്തോ? ഈ പഴം കഴിച്ച് നോക്കൂ, എളുപ്പത്തിൽ തടി കുറക്കാം
തടി കുറക്കാൻ വളരെ എളുപ്പത്തിൽ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് പേരക്ക. പേരയ്ക്കയിൽ വിറ്റാമിൻ എ, സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ദഹനത്തെ സഹായിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. മറ്റ് ഗുണങ്ങൾ വിശദമായി നോക്കാം
പേരക്ക കഴിച്ച് തടി കുറക്കാം
നാരുകളാൽ സമ്പുഷ്ടമാണ് പേരക്ക. അതുകൊണ്ട് തന്നെ വിശപ്പിനെ അടിച്ചമർത്തുന്നു. അതിനാൽ ഇടയ്ക്ക് ഇടക്കി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കുകയും ചെയ്യും.

കുറവ് കലോറി മാത്രം
കലോറി കുറഞ്ഞ പഴമാണ് പേരക്ക. അതായത് കലോറി കൂടുമെന്ന് ഭയന്ന് പേരക്ക കഴിക്കാതിരിക്കേണ്ടെന്ന് സാരം. ഏത് നേരവും ഇത് കഴിക്കാം. രണ്ട് ഭക്ഷണങ്ങൾക്കിടയിലെ ഇടവേളകളിൽ പേരക്ക കഴിച്ചാലും നിങ്ങളുടെ തടി കുറക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കില്ല.
പോഷകങ്ങളാൽ സമ്പുഷ്ടം
തടി കുറക്കാൻ കലോറി കുറക്കണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കൃത്യമായ അളവിൽ പോഷകങ്ങൾ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി കഴിക്കാൻ പറ്റുന്ന മികച്ച പഴങ്ങളിലൊന്നാണ് പേരക്ക. ഇവയിൽ ധാരാളം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തടി കുറക്കാനുള്ള ഡയറ്റിൽ നിങ്ങൾ കൂടുതൽ ഭക്ഷണങ്ങൾ ഒഴിവാക്കിയാലും പേരക്ക പോലുള്ള പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആ കുറവിനെ നികത്താൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ പേരക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് മാത്രമാണ് ഉള്ളത്. അതിനാൽ പേരക്ക കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരില്ല.
ഇനി എങ്ങനെയെല്ലാം പേരക്ക കഴിക്കാം
1. സാധാരണ ഗതിയിൽ പച്ചയോ പഴുത്തതോ ആയ പേരക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും . ഇവ അങ്ങനെ തന്നെ നേരിട്ട് കഴിക്കാം. പേരക്ക കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കും. മാത്രമല്ല ശരീരത്തിന് ആവശ്യമായ ഫൈബർ ലഭ്യമാക്കുകയും ചെയ്യും.
2.സാലഡിൽ ഉൾപ്പെടുത്തിയും പേരക്കേ കഴിക്കാം. പ്രത്യേകിച്ച് പോഷകപ്രദമായ മറ്റ് പഴങ്ങൾക്കൊപ്പം.
3. സ്മൂത്തിയായും പേരക്ക കഴിക്കാവുന്നതാണ്. ഇതിനായി പേരക്ക യോഗേർട്ട് അല്ലെങ്കിൽ പാലിനൊപ്പം ചേർത്ത് സ്മൂത്തിയാക്കാം. വേണമെങ്കിൽ ഇതിനൊപ്പം മറ്റ് പച്ചക്കറികളോ പഴങ്ങളോ ചേർക്കാം.
4. പേരക്ക ജ്യൂസ് കുടിക്കാം. പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കാം. പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത് ഇതിൽ അമിതമായി മധുരം ചേർക്കരുത്.
5. പേരക്ക സൽസ കഴിക്കാം. തക്കാളി, മല്ലിയില, ചെറുനാരങ്ങ എന്നിവ ചേർത്ത് സൽസ തയ്യാറാക്കാം. ചിക്കൻ ഗ്രില്ലിനൊപ്പമോ അ്ലെങ്കിൽ മീനിനൊപ്പമോ കഴിക്കാം.
6. പേരക്ക ഇലയിട്ട് ചായ കുടിക്കാം. പത്തോ പതിനഞ്ചോ മിനിട്ട് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അരിച്ചെടുത്തതിന് ശേഷം കുടിക്കാവുന്നതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications