Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരക്ക ചമ്മന്തിയും പേരക്ക വെള്ളവും; തടി കുറയ്ക്കാൻ നോക്കുകയാണെങ്കിൽ ഇത് രണ്ടും മതി!!

ആരോ​ഗ്യം നിലനിർത്താനും രോ​ഗങ്ങളെ അകറ്റി നിർത്താനും പഴങ്ങൾ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ശരീരത്തിന്റെ ആരോ​ഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ പോഷകങ്ങൾ പഴങ്ങൾ നൽകുന്നു. മിക്ക പഴങ്ങളിലും സ്വാഭാവികമായും കൊഴുപ്പ്, സോഡിയം, കലോറി എന്നിവ കുറവാണ്. കൊളസ്ട്രോളുമില്ല. പൊട്ടാസ്യവും, ഡയറ്ററി ഫൈബറും വിറ്റാമിൻസിയും ഫോളേറ്റും ധാരാളമുണ്ട്.

ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരക്ക. പേരക്കയുടെ ജ്യൂസ് സോസുകളിലും മിഠായികളിലും, മറ്റ് മധുര പലഹാരങ്ങളിലും ഉപയോ​ഗിക്കുന്നു,. പേരക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. അധിക കലോറി കുറയ്ക്കാൻ പേരക്ക എങ്ങനെ നിങ്ങളെ സഹായിക്കും എന്ന് നോക്കിയാലോ...

weight

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് പേരക്ക. ഒരു പഴത്തിൽ 37 കലോറിയും നിങ്ങൾക്ക് ശുപാർശ ചെയ്യുന്ന ദിവസേന ഉപയോ​ഗിക്കേണ്ട നാരുകളുടെ 12 ശതമാനവും ഉള്ളതിനാൽ വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ലഘുഭക്ഷണമാണ് പേരക്ക. വിറ്റാമിനുംകളും ധാതുക്കളുമുണ്ട്. പ്രോട്ടീനും ഫൈബറും ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. അത് കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സാധിക്കും.

ഉയർന്ന ഫൈബർ കണ്ടന്റ് നിങ്ങളുടെ മെറ്റാബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ആപ്പിൾ, ഓറഞ്ച്, മുന്തിരി എന്നിവയെ അപേക്ഷിച്ച് പഴുക്കാത്ത പേരയ്ക്കയിൽ പ‍ഞ്ചസാരയുടെ അളവ് വളരെ കുറവാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളും പരിഹരിക്കും. ആരോ​ഗ്യകരമായ ദഹനത്തിന് സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

പേരക്ക കൊണ്ട് ഈ വിഭവങ്ങളൊന്ന് തയ്യാറാക്കു:

പേരക്ക് ചട്ണി: ഒരു ബ്ലെൻഡറിലേത്ത് 250 ​ഗ്രാം പേരക്ക അരിഞ്ഞത്, 2 ടീ സ്പൂൺ പച്ചമുളക് അരിഞ്ഞത്, 1 ടീസ്പൂൺ നാരങ്ങനീര്, 1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 2 ടീസ്പൂൺ അരിഞ്ഞ മല്ലിയില, ഉപ്പ്. ഈ ചേരുവകളെല്ലാം മിനുസമാർന്ന പേസ്റ്റ് ആകുന്നത് വരെ അരയ്ക്കുക.

പേരക്ക പാനീയം:

രണ്ട് കപ്പ് പേരക്ക അരിഞ്ഞതും ഒരു ടീ സ്പൂൺ പഞ്ചസാരയും 2 കപ്പ് വെള്ളവും ആണ് ഈ പാനീയത്തിന് ആവശ്യം. ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി മികിസിയിലിട്ട് അരച്ചെടുക്കാം. ശേഷം ഈ പാനീയം അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റാം. കുറച്ച് ഐസ് കഷണവും പുതിനയും ചേർത്ത് കുടിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+