Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരഭാരം കൂടിക്കൂടി വരികയാണോ? രാവിലെ വെറും വയറ്റിൽ വീട്ടിലുണ്ടാക്കുന്ന ഈ പാനീയം കുടിച്ചുനോക്കൂ..

ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ സാധിച്ചാൽ ആ ദിവസം അവസാനിക്കുന്നത് വരെ ആ ഉന്മേഷം നമുക്ക് കൊണ്ടുപോകാൻ സാധിക്കും. സാധാരണ എല്ലാവരും കാപ്പിയോ ചായയോ ആണ് രാവിലെ കുടിക്കാറുള്ളത്. എന്നാൽ ഇനി മുതൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്നത് ഒരു പാനീയമായലോ?

കറുവപ്പട്ട ചേർത്ത വെള്ളം, അതെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. തീർന്നില്ല ഇതിന്റെ ​ഗുണങ്ങൽ. വിശദമായി അറിഞ്ഞാലോ?

 cinnamon

മെച്ചപ്പെട്ട ദഹനം: വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കഴിക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ഗുണം ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്. കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് ദഹനക്കേട്, വയറുവീക്കം, ഗ്യാസ് തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നതാണ്.

കറുവപ്പട്ട ചേർത്ത ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് ദഹനത്തിനും പോഷകങ്ങൾ ആ​ഗിരണം ചെയ്യുന്നതിനും സഹായിക്കും. ഈ പാനീയ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും.

മെറ്റബോളിസവും ശരീരഭാരം കുറയ്ക്കലും: അമിതഭാരം കുറയ്ക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നണ്ടെങ്കിൽ കറുവപ്പട്ട വെള്ളം നിങ്ങൾക്ക് സഹായകം ആവും. കറുവപ്പട്ടയിലെ സു​ഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാനും സ​ഹായിക്കും. കറുവപ്പട്ട വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ തകരുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

പ്രതിരോധശേഷി: കറുവാപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകളാലും ആന്റിമൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ്, ഇത് ശക്തമായ പ്രകൃതിദത്ത പ്രതിരോധശേഷി വർദ്ധിപ്പിക്കും. രാവിലെ കറുവപ്പട്ട വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഈ പാനീയം പതിവായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

കറുപ്പട്ട വെള്ളം തയ്യാറാക്കുന്നത്: ഒരു പാൻ എടുത്ത് ഒരു കപ്പ് വെള്ളം ചേർക്കുക, തിളപ്പിക്കുക. ഇനി കറുവപ്പട്ട ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. ഒരു കപ്പിലേക്ക് പാനിയം അരിച്ചെടുക്കുക, രുചിക്ക് വേണമെങ്കിൽ നിങ്ങൾക്ക് തേനോ നാരങ്ങനീരോ ചേർക്കാം. പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കാം. തയ്യാറാക്കിയ ഉടനെ തന്നെയോ അല്ലെങ്കിൽ ഒരു ​ഗ്ലാസ് കുപ്പിയിൽ ഒഴിച്ച് രണ്ട് ദിവസം വരെ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+