Get Updates
Get notified of breaking news, exclusive insights, and must-see stories!

വയർചാടി, ചർമ്മം തൂങ്ങിത്തുടങ്ങിയോ? തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ കക്കിരിക്ക സഹായിക്കും..

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളാണോ? വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക എന്നതുതന്നെയാണ്. അമിതമായ വിയർപ്പ് കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെങ്കിൽ അത് നിർജ്ജലീകരണത്തിന് കാരണമാകും.

തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ വേനൽക്കാലത്ത് നിങ്ങൾക്ക് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് കക്കിരിക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഏറ്റവും ആരോഗ്യകരവും ജലാംശം നൽകുന്നതുമായ പച്ചക്കറികളിൽ ഒന്നാണ്. ഇത് സാലഡിൻ്റെ രൂപത്തിലോ അല്ലെങ്കിൽ ഉന്മേഷദായകവുമായ പാനീയത്തിൽ പോലും ചേർക്കാം.

cucumber

കക്കിരിക്ക എങ്ങനെ ശരീര ഭാരം കുറയ്ക്കാൻ സഹായകമാകുന്നുവെന്ന് നോക്കാം

ശരീരഭാരം കുറയ്ക്കാൻ സഹാകമാണ്: തൈരിനാെപ്പം ചേർത്ത് ഉപയോ​ഗിക്കാൻ സാധിക്കുന്ന ഭക്ഷണമാണ് കക്കിരിക്ക. ഒരു ‌‌ഒരു ഡിറ്റോക്സ് പാനീയം, കൂടാതെ സാലഡിന്റെ രൂപത്തിലും ഇത് കഴിക്കാം. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. നാരുകൾ ധാരാളമായി ഉള്ളതിനാലും കുറഞ്ഞ കലോറി ആയതിനാലും വയറിലെ കൊഴുപ്പ് കത്തിക്കാൻ അനുയോജ്യാണ് കക്കിരി.

കുറഞ്ഞ കലോറി: കക്കിരിക്കയിൽ കലോറി കുറവാണ്. അത് കൊണ്ട് ഇത് നിങ്ങൾക്ക് ടെൻഷനില്ലാതെ കഴിക്കാവുന്നതാണ്. നിങ്ങളുടെ കലോറി കക്കിരിക്ക വർദ്ധിപ്പിക്കില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കക്കരിക്ക സഹായകമാണ്.

സമ്പുഷ്ടമായ ജലാംശം: കക്കിരിക്കയിൽ ധാരാളം ജലമുണ്ട്. കൂടാതെ ഏറ്റവും കൂടതൽ ജലാംശം നൽകുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കക്കിരിക്ക. ഇതിൽ കൂടുതലും ജലമാണ്. അതുമാത്രമല്ല ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഉയർന്ന നാരുകൾ: കക്കിരിക്കയിൽ ധാരാളം നാരുകൾ ഉണ്ട്. ഇത് നിങ്ങളുടെ ദഹനം വർദ്ധിപ്പിക്കുന്നു. നിങ്ങളെ കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ കലോറി ഉപഭോ​ഗവും കൂടില്ല.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്: കക്കരിക്കയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഫ്രീ റാഡിക്കലുകളുടെ ശേഖരണത്തിനെതിരെ പോരാടാനും സഹായിക്കുന്നു. കക്കരിക്ക ശരീരത്തിന് തണുപ്പ് നൽകുന്നു.
ഇങ്ങനെ നിരവധി ​ഗുണങ്ങളാണ് കക്കരിക്കയ്ക്ക് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+