Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിയായ രീതിയിൽ ഉണക്കമുന്തിരി വെള്ളം കുടിച്ചാൽ കൊഴുപ്പുരുകി വടിവൊത്ത ശരീരമാകും; അറിയാം

അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. പലരുടെയും ആത്മവിശ്വാസം കളയുന്ന ഒന്നാണ് അമിതവണ്ണം. പലരും ഭക്ഷണം നിയന്ത്രിച്ചും പാടെ ഉപേക്ഷിച്ചുമൊക്കെയാണ് തടി കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. ഒറ്റയടിക്ക് തടി കുറയ്ക്കാതെ ആരോ​ഗ്യകരമായ രീതിയിൽ വേണം തടി കുറയ്ക്കാൻ. നിങ്ങൾ തടി കുറയക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന ഒരു പാനീയമാണ് ഇവിടെ പറയാൻ പോകുന്നത്.

ഈ ആരോ​ഗ്യകരമായ പാനീയം പതിവായി കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഉണക്കമുന്തിരി വെള്ളം ആണ് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്. അതി രാവിലെ തന്നെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് ഊർജസ്വലമായ തുടക്കം നൽകും. ഇത് പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ചർമ്മത്തിനും ദഹനത്തിനും മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.

weigh5t

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എങ്ങനെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം:

ജലാശം: ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുന്നതാണ്. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന സമയത്ത് ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നൽകും.

നാരുകൾ: ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി ഉണ്ട്. ഇത് വയർ നിറഞ്ഞിരിക്കാൻ നിങ്ങൾക്ക് സഹായകമാകും. വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.

മെറ്റാബോളിസം: ഉണക്കമുന്തിരിയിലെ ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും, ഇരുമ്പ്, ചെമ്പ് എന്നിവ മെറ്റാബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് എരിയിക്കുന്ന പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കും.

ദഹനത്തിന് സഹായിക്കും: ഉണക്കമുന്തിരി വെള്ളത്തിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താനും മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഉണക്കമുന്തിരി വെള്ളം സഹായിക്കും.

പൊട്ടാസ്യം: ഉണക്കമുന്തിരിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബാലൻസ് നിലനിർത്താൻ സഹായിക്കും. പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സ​ഹായിക്കുന്ന ഒരു അവശ്യ ഇലക്ട്രോലൈറ്റാണ്.

ആസക്തി കുറയ്ക്കും: ഉണക്കമുന്തിരി വെള്ളത്തിന്റെ സ്വാഭാവിക മധുരം പ‍ഞ്ചസാരയോടുള്ള അമിതമായ ആസക്തി കുറയ്ക്കും. ഉയർന്ന കലോറിയും മധുരപലഹാരങ്ങളും കഴിക്കാനുള്ള പ്രലോഭനം കുറയുന്നതാണ്.

ഉണക്കമുന്തിരി വെള്ളം ഉണ്ടാക്കാൻ ഒരുപിടി ഉണക്കമുന്തിരി ഒരു പാത്രം വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ വെയ്ക്കുക. ഉണക്കമുന്തിരി വെള്ളം തണുപ്പോടെയോ പുറത്തുവെച്ച ശേഷമോ കുടിക്കാം. നിങ്ങളുടെ ദിനചര്യയിൽ ഉണക്കമുന്തിരി വെള്ളം ഉൾപ്പെടുത്തുന്നത് ഉന്മേഷം നൽകും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ സഹായിക്കും. ഈ പാനീയം കൊണ്ട് മാത്രം ഫലം ലഭിക്കുകയില്ല. ശരീരഭാരം കുറയ്ക്കുന്നതിനായി സമീകൃതവും കലോറി കുറഞ്ഞതുമായ ഭക്ഷണ ക്രമവും വ്യായാമവുമൊക്കെ ചെയ്യേണ്ടത് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+