രാവിലെ വെറും വയറ്റിൽ കുമ്പളങ്ങ വെള്ളം കുടിച്ചുനോക്കൂ; ചാടിയ വയറൊക്കെ പോയി ഷേയ്പ്പാകാം
കുമ്പളങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണെന്ന് നിങ്ങൾക്ക് അറിയാമോ? വിവിധ ഡിറ്റോക്സ് പാനീയങ്ങൾ , ജ്യൂസുകൾ എന്നിവയിലും മറ്റും കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാൻ അനുയോജ്യമായ പാനീയമാണ് കുമ്പളങ്ങ പാനീയം. എന്താണ് കുമ്പളങ്ങ പാനീയം, എന്താണ് ഇതിനെ ജനപ്രിയമായ ആരോഗ്യ പാനീയമാക്കുന്നതെന്ന് അറിഞ്ഞാലോ?
കുമ്പളങ്ങളിൽ 96 ശതമാനം വെള്ളമാണ്. ശരീരത്തിെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു ഒന്നാണിത്. നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരണം, വരണ്ട് പോകുന്ന അവസ്ഥ എന്നിവയിയിൽ നിന്ന് തടയുന്നു.

കുമ്പളങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ: കുമ്പളങ്ങ വെള്ളം കുടിക്കാനുള്ള കാരണങ്ങൾ:
1. വിഷാശം ഇല്ലാതാക്കാൻ സഹായിക്കുന്നു: നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. കുമ്പളങ്ങയിൽ 96 ശതമാനം വെള്ളവും നല്ല അളവിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കുമ്പളങ്ങയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് അധിക വിഷ വസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.
2. ഭാരം നിയന്ത്രിക്കാൻ നിങ്ങൾക്ക് സഹായകമാകും: കുമ്പളങ്ങയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ദീർഘ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. ശൈത്യകാലത്ത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു, അതിനാൽ ദിവസവും രാവിലെ കുമ്പളങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും.
3. കുടൽ ശുദ്ധീകരിക്കാൻ സഹായിക്കുന്നു: ആരോഗ്യമുള്ള കുടൽ ആരോഗ്യമുള്ള ശരീരത്തേലക്കുള്ള ആദ്യ പടിയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്ന കാര്യമാണല്ലോ? കുമ്പളങ്ങ വെള്ളം കുടിക്കുന്നത്, ദഹനത്തിനും മെറ്റാ ബോളിസത്തിനും സഹായകമാണ്. ശൈത്യകാലത്ത് കുമ്പളങ്ങ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
എല്ലാ ദിവസവും കുമ്പളങ്ങ വെള്ളം കുടിക്കാമോ? കുമ്പളങ്ങ വെള്ളം കുടിക്കുന്നതിന്റെ ശരീയായ അളവ് എന്താണ്? ഒരു ദിവസം തന്നെ ഒന്നിലധികം പ്രവശ്യം വെള്ളം കുടിക്കാമോ? ദിവസവും രാവിലെ കുമ്പളങ്ങ വെള്ളം കുടിക്കുമ്പോൾ അത് സ്പോഞ്ചായി പ്രവർത്തിക്കുകയും നിങ്ങളുടെ ശരീരത്തിലെ വിഷ വസ്തുക്കൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
എന്നാൽ ഒരു ദിവസം നിങ്ങൾ എത്ര മാത്രം കുടിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇത് മിതമായ അളവിൽ വേണം കുടിക്കാൻ. ഒരു ദിവസം ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കുന്നതാണ് നല്ല രീതി. നിങ്ങൾ വിദഗ്ധരുടെ അഭിപ്രായം ചോദിക്കാവുന്നതാണ്.












Click it and Unblock the Notifications