വണ്ണം കുറയ്ക്കാൻ എങ്ങനെയാണ് ചിയ സീഡ് കഴിക്കേണ്ടതെന്ന് അറിയാമോ? ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഏറെ ഗുണം ചെയ്യുന്നതും മികച്ചതുമായ സീഡുകളിൽ ഒന്നാണ് ചിയ സീഡുകൾ. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഹൃദയാരോഗ്യത്തിനും ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് ചിയ സീഡ് ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നത്.
ചിയ സീഡുകൾ ശരീരത്തിൻ്റെ പ്രവർത്തനത്തിന് പ്രധാനമായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ,നൽകും. വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒന്നല്ല, ചിയ സീഡുകൾ കഴിക്കാനും ഭക്ഷണത്തിൽ ചേർക്കാനും നിരവധി മാർഗങ്ങളുണ്ട്.

ചിയ വിത്തുകൾ കഴിക്കാനുള്ള വഴികൾ
ചിയ സീഡ് വെള്ളം
ചിയ സീഡ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കുക എന്നതാണ്. ചിയ വെള്ളം ഉണ്ടാക്കാൻ, 1/4 കപ്പ് (40 ഗ്രാം) ചിയ വിത്തുകൾ 4 കപ്പ് (1 ലിറ്റർ) വെള്ളത്തിൽ 20 - 30 മിനിറ്റ് കുതിർത്ത് വെയ്ക്കുക നിങ്ങളുടെ പാനീയത്തിന് കുറച്ച് രുചി നൽകാൻ, നിങ്ങൾക്ക് അരിഞ്ഞ പഴങ്ങൾ ചേർക്കാം അല്ലെങ്കിൽ രുചി കൂട്ടാൻ നാരങ്ങയോ ഓറഞ്ചോ പിഴിയാം.
ചിയ സീഡ്സ് പുഡ്ഡിംഗ്
ചിയ സീഡ് കസ്റ്റാർഡ് ഉണ്ടാക്കുന്നത് ചിയ സീഡുകൾ കഴിക്കാനുള്ള മറ്റൊരു ലളിതമായ മാർഗമാണ്. തലേദിവസം രാത്രി, ബദാം, സോയ അല്ലെങ്കിൽ തേങ്ങാപ്പാൽ എന്നിവയുമായി ചിയ സീഡ് യോജിപ്പിച്ച് ചിയ സീഡ് പുഡ്ഡിംഗ് ഉണ്ടാക്കുക. തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ഉപയോഗിച്ച് പുഡ്ഡിംഗിന് മധുരം ഏകാം. ഫ്രിഡ്ജിൽ വെച്ച് കട്ടയാക്കാം, , ബദാം, കറുവപ്പട്ട എന്നിവ ചേർത്ത ശേഷം കസ്റ്റാർഡ് കഴിക്കാം.
സലാഡുകളിലേക്ക് ചേർക്കുക: നിങ്ങളുടെ സലാഡുകളിൽ ചിയ സീഡ് ചേർക്കാനുന്നതാണ്. സലാഡുകൾ ഉണ്ടാക്കാൻ വ്യത്യസ്ത പച്ചക്കറികൾ ഉപയോഗിക്കാം. അതിന് മുകളിൽ കുറച്ച് ചിയ വിത്തുകൾ വിതറുക. നിങ്ങളുട ചിയ സീഡ് സാലഡ് തയ്യാർ...
ചിയ സീഡും ഓട്സും: നിങ്ങൾക്ക് ഓട്‌സ് കഴിക്കാൻ ഇഷ്ടമാണെങ്കിൽ, ചിയ സീഡുകൾ ഓട്‌സിനൊപ്പം ചേർത്ത് ഉപയോഗിക്കാം.
ഇത് അനുയോജ്യമായ പ്രഭാതഭക്ഷണമാണ്. നിങ്ങളുടെ ഓട്‌സ് പാത്രത്തിൽ ആരോഗ്യകരവും പോഷകപ്രദവുമായ ഈ സീഡ് ഒരു ടേബിൾസ്പൂൺ ചേർത്ത് നിങ്ങളുടെ പതിവ് ഓട്‌സിന് കൂടുതൽ ഗുണം നൽകാം . രുചി കൂട്ടാൻ, അണ്ടിപ്പരിപ്പും ഉപയോഗിക്കാം.












Click it and Unblock the Notifications