തൂങ്ങിയ വയർ ബോറായി തുടങ്ങിയല്ലേ? ഡയറ്റിൽ ഈ ഭക്ഷണ സാധനങ്ങൾ കൂടി ചേർത്ത് നോക്കൂ!
അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ കുറവായിരിക്കും. വയറിലെ കൊഴുപ്പ് കാരണം വയറൊക്കെ ചാടി പോകുന്ന അവസ്ഥയിലാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ നിങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്താൽ വയറിലെ അമിതമായ കൊഴുപ്പ് കളയാനും തടി കുറയ്ക്കാനും സാധിക്കും. ഏതൊക്കെ ഭക്ഷണമാണ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് എന്ന് നോക്കാം.
മുട്ട: ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയണമെങ്കിൽ മുട്ട നിർബന്ധമാണ്. പ്രോട്ടീനുകൾ നൽകുന്നതിന് പുറമെ നിങ്ങളുടെ മെറ്റ ബോളിസം വേഗത്തിൽ നടത്താൻ മുട്ടയ്ക്ക് കഴിയും. എന്നാൽ നിങ്ങളുടെ കൊളസ്ട്രോൾ ഉയർന്നതാണെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്. മുട്ടയുടെ വെള്ള ശുദ്ധമായ പ്രോട്ടീന്റെ ഉറവിടമാണ് അതിനാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

ഓട്സ്: ഫൈബർ സമ്പുഷ്ടമായതിനാൽ സാധാരണ ഓട്സ് കഴിക്കുക. അവ നിങ്ങളുടെ വയറ്റിൽ മണിക്കൂറുകളോളം അങ്ങനെ കിടക്കും ഇടയ്ക്കിടെ വിശപ്പ് തോന്നില്ല. വയറ്റിലെ കൊഴുപ്പ് കുറയക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഡയറ്റിൽ ഓട്സ് ഉൾപ്പെടുത്താം.
ബീൻസ്: ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ദൈനംദിന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവിൽ വിട്ടുവീഴ്ച ചെയ്യരുത്. ഗ്രീൻ ബീൻസ് ശരിയയാ അളവിൽ കലോറി നൽകുന്നു.
ഇതിലെ ഫൈബർ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് പഞ്ചസാര കഴിക്കാനുള്ള നിങ്ങളുടെ ആസക്തി കുറയ്ക്കാൻ സഹായിക്കും, ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
നട്സ്: നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തീർച്ചയായും ആരോഗ്യ ഗുണം ലഭിക്കുന്ന ഒന്നാണ് നട്സ്. ഇടയക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയ ജങ്ക് ഫുഡ് കഴിക്കാതെ നടസ് കഴിക്കാം,
ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ നട്‌സുകളിൽ ഒമേഗ - 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. കൂടാതെ കുറഞ്ഞ കലോറിയുമാണ്. എന്നാൽ സോഡിയം അമിതമായാൽ രക്തസമ്മർദ്ദം ഉയരുന്നത് കൊണ്ട് അണ്ടിപ്പരിപ്പ് ഒഴിവാക്കുക. അപ്പോൾ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. വയറും തടിയും കുറയും












Click it and Unblock the Notifications