Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കൂടിക്കൂടി വരികയാണോ, വയറും കൂടിയോ? എന്നാൽ ഡയറ്റിൽ കിവിയും ഉൾപ്പെടുത്തിക്കോളൂ

സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് കിവി. കിവി ഒരു ലഘു ഭക്ഷണമായി ആസ്വദിക്കാം. സലാഡുകൾ , സ്മൂത്തികൾ എന്നിവയിൽ ചേർക്കാം. അല്ലെങ്കിൽ തൈരിനോ ഓട്സിനോ ടോപ്പിം​ഗ് ആയി ഉപയോ​ഗിക്കാം. കിവി എങ്ങനെയാണ് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് അറിയാം...

കലോറി കുറവാണ്: കിവിയിൽ കലോറി കുറവാണ്, ഇത് കലോറി നിയന്ത്രിച്ച് കൊണ്ടുള്ള ഭക്ഷണത്തിന് മികച്ച കൂട്ടിച്ചേർക്കലനാണ്, ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40 - 50 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഇത് തൃപ്തികരവും പോഷക പ്രദവുമായ ലഘു ഭക്ഷണമായി കഴിക്കാം.

weight loss tps

ഉയർന്ന നാരുകൾ: കിവിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബർ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കാൻ സഹായിക്കും. ഇടയ്ക്കിടയ്ക്ക് വിശക്കുന്നത് നിയന്ത്രിക്കും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയും. കൂടാതെ നാരുകൾ ആരോ​ഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉയർന്ന ജലാശം: കിവിയിൽ ധാരാശം ജലാംശം ഉണ്ട്. ഇത് ശരീരത്തിന് ഏറെ ​ഗുണം ചെയ്യും. ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. കലോറി ഉപഭോ​ഗം കുറയക്കാനും സഹായിക്കും. കാരണം അവ കാര്യമായ കലോറി ചേർക്കാതെ ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നു.

അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്: കലോരി കുറവാണെങ്കിലും കിവിയിൽ അവശ്യ പോഷകങ്ങൾ ഉണ്ട്. അവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് രോ​ഗ പ്രതിരോധ പ്രവർത്തനം പിന്തുണയ്ക്കുന്നു. ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ വിറ്റാമിൻ കെ, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കിവികൾ നൽകുന്നു.

ശരീര ഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന് കിവി പ്രയോജനകരമാണെങ്കിലും ശരീര ഭാരം കുറയ്ക്കാൻ കിവി കഴിക്കുന്നത് കൊണ്ട് മാത്രം കഴിയില്ല. സുസ്ഥിരമായി ശരീരഭാരം കുറയ്ക്കാൻ സമീകൃതാഹാരം, ക്രമമായ ശാരീരിക പ്രവർത്തനം, മതിയായ ഉറക്കം മൊത്തത്തിൽ ആരോ​ഗ്യകരമായ ജീവിത ശൈലി എന്നിവ ഉൾപ്പെടുന്ന ഒരു സമ​ഗ്ര സമീപനം ആവശ്യമാണ്, ഒരു ഡോക്റുടെ നിർ‌ദ്ദേശം സ്വീകരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് വ്യക്തിഗത മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+