തടി കുറക്കാം, അഞ്ച് പൈസ പോലും ചിലവില്ലാതെ; ചർമ്മം തിളങ്ങാനും ബെസ്റ്റാണ് ഈ പഴം
ആരോഗ്യകരമായ പഴമാണ് പപ്പായ. ഇവയിൽ ആന്റിഓക്സിഡന്റുകൾ , വിവിധതരം പോഷകങ്ങൾ, എൻസൈമുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫൈബർ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിനുകളായ എ, സി, ഇ, കെ, എ എന്നിവയും ധാരാളം ഉണ്ട്. അതിനാൽ പപ്പായ ധൈര്യമായി നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാം. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ കൂടി പരിശോധിക്കാം.
തടി കുറക്കാൻ സഹായിക്കും
വയർ കുറക്കാൻ കഷ്ടപ്പെടുന്നവരാണോ? എങ്കിൽ പപ്പായ കഴിച്ചോളൂ.
പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. കലോറി കുറഞ്ഞ പഴമാണ് പപ്പായ. 157 ഗ്രാം പപ്പായയിൽ വെറും 68 കലോറി മാത്രമാണ് ഉള്ളത്. ഇവയിൽ ഫൈബറും കൂടുതലാണ്. അതിനാൽ വിശപ്പ് അനുഭവപ്പെടില്ല. അതായത് തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് ഊർജം പകരുമെന്ന് സാരം.

ചർമ്മം തിളങ്ങും
പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളും ആന്റി ഓക്സിഡന്റുകളും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. മാത്രമല്ല മുഖത്തെ ചുളിവുകളും നീക്കും. ചർമ്മത്തിലേറ്റ പൊള്ളലുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. അതിരാവിലെ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും.
മലബന്ധത്തിന് പരിഹാരം
പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബർ
കുടലിന്റെ പ്രവർത്തനം സുഗമമാക്കുന്നു. ഇതിലെ ദഹന എൻസൈമുകൾ വിഷാംശത്തെ നീക്കും. രാവിലെ കഴിക്കുന്നത് വയറിന്റെ പ്രവർത്തനം സുഗമമാക്കും.
ആർത്തവം കൃത്യമാക്കും
പപ്പായയിലെ ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യും. സ്ത്രീകൾ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പപ്പായയിലെ കരോട്ടിന് ഗർഭാശയത്തെ ഉത്തേജിപ്പിക്കുകയും ആർത്തവചക്രം ക്രമീകരിക്കാൻ സഹായിക്കും. ആർത്തവം കൃത്യമാക്കാനും ഇവ നല്ലതാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും അമിതമായി പപ്പായ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഉയർന്ന അളവിൽ ലാറ്റക്സ് അടങ്ങിയിട്ടുള്ളതിനാൽ പച്ചയോ ഇളം പഴുത്തതോ ആയ പപ്പായ കഴിക്കുന്നത് ഗർഭഛിദ്രത്തിന് കാരണമായേക്കും. അമിതമായി കഴിക്കുന്നത് അന്നനാളത്തിൻ്റെ പാളിക്ക് കേടുപാടുകൾ സൃഷ്ടിക്കും. മാത്രമല്ല ലാറ്റക്സ് ചിലരിൽ അലർജിക്ക് കാരണമാവുകയും ചെയ്യും. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരും അലർജി ഉള്ളവരും ഇവ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പപ്പായ അളവിൽ കൂടുതൽ കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയാനും പപ്പായ കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications