Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതവണ്ണം കാരണം നടക്കാൻ പോലും പറ്റുന്നില്ലേ! ഡയറ്റിൽ സബർജില്ലി ഉൾപ്പെടുത്തൂ; മാറ്റം കാണാം

തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. സബർജില്ലി ഇഷ്ടം ഉള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ടാവും. എന്തുതന്നെയായലും ഏറെ ​ഗുണങ്ങളുള്ള പഴമാണ് സബർജില്ലി.

സബർജില്ലിയിൽ ഉപയോഗപ്രദമായ അളവിൽ ബീറ്റാ കരോട്ടിൻ, ബി വിറ്റാമിനുകൾ എന്നിവയും ചെമ്പിന്റെ അംശങ്ങളും അടങ്ങിയിട്ടുണ്ട്.ഫോസ്ഫറസ്, പൊട്ടാസ്യം, മറ്റ് അവശ്യ ഘടകങ്ങൾ എന്നിവയൊക്കെ ഉണ്ട്.

sabarjillla

"വിറ്റാമിൻ സിയുടെയും വിറ്റാമിൻ എയുടെയും സമ്പന്നമായ ഉറവിടമായതിനാൽ, സബർജില്ലി ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മത്തിനും പ്രതിരോധശേഷിക്കും അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

എന്നാൽ നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും എന്നറിയാമോ. അമിതവണ്ണം കുറയ്ക്കാനുള്ള യാത്രയിൽ നിങ്ങൾക്ക് സബർജില്ലി സഹായകമാകുമെന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ എങ്ങനെയാണ് ഈ പഴം സഹായകമാവുന്നത് എന്ന് നോക്കിയാലോ.

ഉയർന്ന നാരുകൾ: പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് സബർജില്ലി. ശരീരഭാരം കുറയ്ക്കാൻ പറ്റിയ പഴമാണ്. ഇത് ഫൈബർ കൊണ്ട് നിറഞ്ഞിരിക്കുന്നു, സവധാവനത്തിലാണ് ഈ പഴം ദഹിക്കുന്നത്.

അതുകൊണ്ട് തന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ (2001) യുടെ ഫുഡ് ആൻഡ് ന്യൂട്രീഷൻ ബോർഡ് പ്രകാരം 50 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുടെ ദൈനംദിന ആവശ്യത്തിന്റെ 24%, 6 ഗ്രാം നാരുകൾ ഒരു ഇടത്തരം സബർജില്ലി നൽകുന്നു.

കലോറി കുറവാണ്: നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലാണെങ്കിൽ, നിങ്ങളുടെ ഡയറ്റീഷ്യൻ അല്ലെങ്കിൽ പോഷകാഹാര വിദഗ്ധൻ നിങ്ങളോട് കലോറിയുടെ അളവ് നിരീക്ഷിക്കാൻ പറഞ്ഞുകാണും. ഈ ഫ്രൂട്ടിൽ 100 ഗ്രാമിൽ 56 കലോറി മാത്രമേ ഉള്ളൂ, ഇത് നിങ്ങളെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

ഉയർന്ന അളവിലുള്ള ജലാംശം: ഏകദേശം 84 ശതമാനം വെള്ളമാണ് സബർജില്ലിയിൽ ഉള്ളത്. ഇത് ഈ പഴത്തെ വോളിയത്തിൽ ഉയർന്നതും എന്നാൽ കുറഞ്ഞ കലോറിയും ശരീരഭാരം കുറയ്ക്കാൻ പറ്റിയ പഴവും ആക്കാനായി സഹായിക്കുകയും ചെയ്യും.

ദഹനത്തിന് സഹായിക്കും : ദഹനത്തെ സഹായിക്കുകയും മലബന്ധത്തെ ചെറുക്കുകയും ചെയ്യും. ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ഇത് സബർജില്ലി നിങ്ങളെ സഹായിക്കും എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+