പൊരി തടി കുറയ്ക്കുമോ! ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ, ഫലം കണ്ടുതുടങ്ങും..
തടി കുറയ്ക്കാനുള്ള വഴികൾ തേടുകയാണോ നിങ്ങൾ? തടി കുറയ്ക്കാൻ ഒരുങ്ങുന്ന ഭൂരിഭാഗം ആളുകളും ആദ്യം ചെയ്യുന്നത് ഭക്ഷണം നിയന്ത്രിക്കലാണ്. ചോറ് കഴിക്കുന്നത് നിർത്തും, പച്ചക്കറികളും പഴങ്ങളും കഴിക്കും. അങ്ങനെ എല്ലാ പരീക്ഷണങ്ങളും നടത്തും.
എപ്പോഴെങ്കിലും പൊരി കഴിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഞെട്ടേണ്ട, അരിപ്പൊരി കഴിച്ചും തടി നിയന്ത്രിക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഭാരം നിയന്ത്രിക്കാൻ എങ്ങനെയാണ് പൊരി സഹായകമാകുന്നതെന്ന് നോക്കിയാലോ..
കലോറി കുറവാണ്: ഒരു പാത്രം പൊരിയിൽ ( 15 ഗ്രാം) 54 കലോറി മാത്രമേ ഉണ്ടാവുള്ളൂ. ഇത് ചിപ്സ് അല്ലെങ്കിൽ കുക്കികളെ അപേക്ഷിച്ച് കുറഞ്ഞ കലോറിയാണ്. ഇത് കലോറി കൂട്ടാതെ തന്നെ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. പൊരിയിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിന് സഹായിക്കും. ഇത് നിങ്ങളുടെ ശരീരം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പ്രയാസകരമാക്കുന്ന ഊർജ്ജത്തിന്റെ പ്രശ്നങ്ങളും ആസക്തിയും തടയും.
ഉയർന്ന നാരുകൾ: പൊരിയിൽ ഡയറ്ററി ഫൈബർ ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യവും ദഹനവും പ്രോത്സാഹിപ്പിക്കുന്നു. നാരുകൾ നിങ്ങളുടെ ഭക്ഷണത്തിൽ വൻതോതിൽ ഉള്ളത് കൊണ്ട് തന്നെ വയറ്‍ നിറഞ്ഞിരിക്കാൻ സഹായകമാണ്. ഇടയ്ക്ക് വിശപ്പ് തോന്നില്ല. അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയുന്നു.
മെറ്റാബോളിസം വർദ്ധിപ്പിക്കുന്നു: കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് പൊരി. ഇത് മെറ്റാബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ ഏറെ സഹായകവുമാണ്.
പോഷകങ്ങളുടെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുന്നു: ബി വിറ്റാമിനുകൾ, മഗ്നീഷ്യം, സിങ്ക് എന്നിവ ഉൾപ്പെടയുള്ള വിറ്റാമിനുകളുടേയും ധാതുക്കളുടേയും നല്ല ഉറവിടമാണ് പൊരി. മെറ്റാബോളിസവും ഊർജ ഉത്പാദനവും ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ്.
ശരീരഭാരം കുറയ്ക്കാൻ പൊരി കഴിക്കുന്നതിനുള്ള ടിപ്പുകൾ:
കഴിക്കുന്ന അളവ് ശ്രദ്ധിക്കണം: ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും അമിതമായി കഴിച്ചാൽ ശരീരഭാരം കൂടും. സമീകൃതാഹാരത്തിന്റെ കൂടെ മിതമായ അളവിൽ പൊരി കഴിക്കുക.
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം: അമിതമായ എണ്ണ, പഞ്ചസാര അല്ലെങ്കിൽ സംസ്കരിച്ച ചേരുവകൾ എന്നിവ പോലുള്ള അനാരോഗ്യകരമായ സാധനങ്ങൾക്കൊപ്പം കഴിക്കരുത്. പ്രോട്ടിനൊപ്പവും ആരോഗ്യകരമായ കൊഴിപ്പിനൊപ്പവും കഴിക്കാം. അണ്ടിപ്പരിപ്പ്, പയർവർഗങ്ങൾ, അവക്കാഡോ, ഒലീവ് ഓയിൽ എന്നിവയ്ക്കൊപ്പം കഴിക്കാം.
അതേ സമയം, നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഉറപ്പായും ഡോക്ടറെ കാണുകയും ചെയ്യണം. പ്രത്യേകിച്ച് നിങ്ങൾക്ക് അസുഖങ്ങൾ ഉണ്ടെങ്കിൽ.,












Click it and Unblock the Notifications