പൊണ്ണത്തടിയും തൂങ്ങിയ വയറും നാണംകെടുത്തുന്നോ? ശരീരം ഒന്ന് ഫിറ്റാക്കിയാലോ? ഉള്ളിത്തണ്ട് ഇങ്ങനെ ഉപയോഗിക്കൂ
പൊണ്ണത്തടിയും ചാടിയ വയറും കാരണം ബുദ്ധിമുട്ടുന്ന ആളുകൾ ഒരുപാട് ഉണ്ട്. തടി കൂടിത്തുടങ്ങി എന്ന് തോന്നുമ്പോൾ തന്നെ ആളുകൾ ഡയറ്റിലേക്ക് തിരിയും. ചോറ് ഓഴുവാക്കും മത്സ്യം, മാസം എന്നിവ ഒഴിവാക്കും. പച്ചക്കറി അധികം കഴിക്കാൻ തുടങ്ങും.
അങ്ങനെ എല്ലാ വഴികളും പരീക്ഷിക്കും. എന്നിട്ടും നിങ്ങളുടെ തടി കുറഞ്ഞിട്ടില്ലെങ്കിൽ ഇനി പറയുന്ന വഴി ഒന്ന് പരീക്ഷിച്ച് നോക്കൂ. തീർച്ചയായും നിങ്ങൾക്ക് മാറ്റം കാണും.എന്താണ് ഈ വഴി എന്നല്ലേ..വിശദമായി അറിയാം...സ്പ്രിംഗ് ഒണിയൻ അല്ലെങ്കിൽ ഉള്ളിത്തണ്ട് നിങ്ങളുടെ ശരീരം ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

ഇതിന്റെ രുചി ഉള്ളിയുടേത് പോലെ തന്നെയാണ്. അത് കൊണ്ട് ഉള്ളിത്തണ്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ ഉള്ളിത്തണ്ട് കഴിക്കാൻ മടിയുള്ളവരാണെങ്കിൽ ഇതിന്റെ ഗുണങ്ങൾ അറിയുമ്പോൾ കഴിച്ചുതുടങ്ങും. കാരണം ഇത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.
കലോറിയും കൊഴുപ്പും കുറവാണ്: ഉള്ളിത്തണ്ടിൽ കലോറിയും കൊഴുപ്പും കുറവാണ്. ഒരു കപ്പ് (100 ഗ്രാം) ഉള്ളിത്തണ്ട് അരിഞ്ഞതിൽ 31 കലോറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമാണ് ഉള്ളത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇത് നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളും.
ഉയർന്ന നാരുകൾ: ഉള്ളത്തണ്ടിൽ് ധാരുകൾ ധാരളാമായി ഉണ്ട്. ഒരു കപ്പിൽ 1.8 ഗ്രാം നാരാണ് ലഭിക്കുക. ശരീരഭാരം കുറയ്ക്കാൻ നാരുകൾ വളരെ ആവശ്യമാണ്. ഇത് കുറെ നേരം നിങ്ങളെ വിശപ്പ് തോന്നിക്കാതെ നിർത്തും, വിശപ്പ് തോന്നാതിരുന്നാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി മെല്ലെ കുറയുന്നതാണ്.
മെറ്റാബോളിസം വർദ്ധിപ്പിക്കും: ഉള്ളിത്തണ്ട് മെറ്റീാബോളീസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. അലിസിൻ എന്ന സംയുക്തം ഉള്ളിത്തണ്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റാബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് എരിയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിലും അലിസിൻ ഉണ്ട്.
ശരീരഭാരം കുറയ്ക്കാൻ ഉള്ളിത്തണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള ചില രുചികരമായ വഴികൾ ഇതാ:
അരിഞ്ഞ ഉള്ളിത്തണ്ട് സാലഡുകളിലും, സൂപ്പിലും, വറവുകളിലും ചേർക്കാം. പച്ചക്കറി വറവുകളിലും അതുപോലെ മാംസ വിഭവങ്ങൾക്ക് അലങ്കാരമായും ഉള്ളിത്തണ്ട് മുറിച്ച് ചേർക്കാം. ഉള്ളിത്തണ്ട് അരിഞ്ഞ് ഒലിവ് ഓയിൽ, നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് സോസ് ഉണ്ടാക്കാം. മുളകിന് പകരം സ്പ്രിംഗ് ഉള്ളി ഉപയോഗിക്കാം. അരിഞ്ഞ സ്പ്രിംഗ് ഒണിയൻ ഓംലെറ്റുകളിലേക്കും മുട്ടവറവിലേക്കും ഉപയോഗിക്കാം.












Click it and Unblock the Notifications