Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയും കുറയും ഭം​ഗിയുള്ള അരക്കെട്ടും നേടാം; ചെമ്പരത്തി ചായ കുടിച്ചുനോക്കൂ..

രാവിലെ എഴുന്നേറ്റാൽ ചായ നിർബന്ധമുള്ളവരാണ് ഭൂരിപക്ഷം പേരും. എന്നാൽ പതിവ് ചായയിൽ നിന്ന് വ്യത്യസ്തമായൊരു ചായ കുടിച്ച് തുടങ്ങിയാലോ? അതെ ചെമ്പരത്തി ചായ. അയ്യേ എന്ന് പറയാൻ വരട്ടേ, കാരണം ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു ചായ ആണ് ഇത്.

ചെമ്പരത്തി ചായയുടെ ആരോഗ്യ ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തസമ്മർദ്ദം നിയന്ത്രിക്കൽ, മെച്ചപ്പെട്ട കരൾ ആരോഗ്യം, കൊളസ്ട്രോൾ നിയന്ത്രിക്കൽ എന്നിവ. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം.

tea

അത് മാത്രമല്ല, ചെമ്പരത്തി ചായ ടീ മെറ്റാ ബോളിസം പ്രവർത്തനങ്ങളെ വേഗത്തിലാക്കുമെന്നും ക്രമേണ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ ചായ

ചെമ്പരത്തി ചായ സ്വാഭാവികമായും കലോറി കുറവുള്ളതും കഫീൻ രഹിതവും ആണ്. USDA ന്യൂട്രിയന്റ് ഡാറ്റാബേസ് അനുസരിച്ച്, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ ഉൾപ്പെടെ ഉള്ള ധാതുക്കളുടെ നല്ല വിതരണമുണ്ട്.

നിയാസിൻ, ഫോളിക് ആസിഡ് തുടങ്ങിയ ബി വിറ്റാമിനുകളും ഇതിൽ ഇടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, മൂത്ര നാളിയിലെ അണുബാധകൾ എന്നിവ നിയന്ത്രിക്കുന്നതിന് ഈ ചായ ആന്തോസയാനിനുകളുടെ നല്ല ഉറവിടമാണ്.

അതുപോലെ ശരീരം ഭാരം കുറയ്ക്കാനും പൊണ്ണത്തടി തടയാനും ചെമ്പരത്തി സഹായിക്കും എന്നാണ് പറയുന്നത്. 18-65 വയസ്സിനിടയിൽ പ്രായമുള്ള, 27-ഓ അതിൽ കൂടുതലോ ബി എം ഐ ഉള്ള ആളുകകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ, ഹൈബിസ്കസ് സബ്ദരിഫ എക്സ്ട്രാക്‌സ് (HSE) 12 ആഴ്‌ചയിൽ കഴിക്കുന്നത് ശരീരഭാരം, ബി എം ഐ, ശരീരത്തിലെ കൊഴുപ്പ്, അരക്കെട്ട്- ഇടുപ്പ് അനുപാതം എന്നിവ കുറയുന്നതിന് കാരണമായി.

ചെമ്പരത്തി ചായ ഉണ്ടാക്കേണ്ടത്:

ഫ്രഷ് പൂക്കളാണ് ഉപയോഗിക്കുന്നതെങ്കിൽ, തണ്ട് നീക്കം ചെയ്യുക. പൂമ്പൊടി ഉള്ള പൂവിന്റെ നടുവിലെ കുഴൽ പോലെയുള്ള നേർത്ത നൂലായ പിസ്റ്റിൽ നീക്കം ചെയ്യുക. നിങ്ങൾ ഉണങ്ങിയ പൂക്കൾ ഉപയോഗിക്കുകയാണെങ്കിൽ ഇത് ചെയ്യേണ്ടതില്ല.

ചെമ്പകരത്തി പൂക്കളും വെള്ളവും ഒരു വലിയ പാത്രത്തിൽ തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങിയാൽ, തീ ഓഫ് ചെയ്ത് പാത്രം മൂടുക. തുളസി, നാരങ്ങ പുല്ല്, ചെറുനാരങ്ങ തുടങ്ങിയവ ചേർക്കാം. ചായ 15 - 20 മിനിറ്റ് അങ്ങനെ വെയ്ക്കാം. തേനും നാരങ്ങാനീരും പൂർണ്ണമായും യോജിപ്പിക്കുന്നതുവരെ ഇളക്കുക. ചായ അരിച്ചെടുക്കുക. നിങ്ങൾക്ക് ഒന്നുകിൽ ചൂടോടെ ചെമ്പരത്തി ചായ കുടിക്കാം, അല്ലെങ്കിൽ കുറച്ച് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാം.

അതേസമയം നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഡയറ്റിൽ എന്ത് മാറ്റം വരുത്തുന്നതിന് മുമ്പും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+