തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ കറുത്ത വെളുത്തുള്ളി കഴിച്ചോളൂ; ആരോഗ്യത്തിനും ഗുണം ചെയ്യും
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണല്ലോ? ധാരാളം ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി, എന്നാൽ നിങ്ങൾ കറുത്ത വെളുത്തിള്ളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? വെളുത്തുള്ളിയെ ആഴ്ചകളോളം പ്രത്യേക താപനിലയിൽ വെച്ച് പുളിപ്പിച്ചെടുക്കുമ്പോഴാണ് അതിന്റെ നിറം മാറുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ വെളുത്തുള്ളിയിൽ പ്രോബയോട്ടിക്സ് ( ശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ) ഉണ്ടാവും. ഈ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. സാധാ വെളുത്തുള്ളിയെക്കാൾ മൃദുലമായിരിക്കും ഈ കറുത്ത വെളുത്തുള്ളി. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കറുത്ത വെളുത്തുള്ളി എങ്ങനെ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാകുമെന്ന് നമുക്ക് നോക്കാം;

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ: കറുത്ത വെളുത്തുള്ളിയിൽ സാലിൾ സിസ്റ്റൈൻ ഉൾപ്പെടെയുള്ള വിവിധ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും വിട്ടിമാറാത്ത സാധ്യത കുറയ്ക്കുന്നതിനും ആന്റി ഓക്സിഡന്റുകൾ വളരെയേറെ ആവശ്യമാണ്.
ശരീര ഭാരം കുറയ്ക്കാൻ: ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളാണെങ്കിൽ ഈ കറുത്ത വെളുത്തുള്ളി നിങ്ങൾക്ക് ഏറെ സഹായകമാകും. കറുത്ത വെളുത്തുള്ളിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ, അല്ലിസിൻ, മെറ്റബോളിസത്തിൽ നല്ല സ്വാധീനം ചെലുത്തും. വേഗത്തിലുള്ള മെറ്റ ബോളിസം ശരീരത്തെ കൂടുതൽ കാര്യക്ഷമായി കലോറി എരിച്ചുകളയാൻ സഹായിക്കും, ഇത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം: കറുത്ത വെളുത്തുള്ളി ഹൃദയാരോഗ്യത്തിന് സഹായിക്കുമെന്നാണ് പറയുന്നത്. ഇത് കാെളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കാൻ: പ്രമേഹ രോഗികൾക്ക് വളരെ ഫലപ്രദമായ ഒന്നാണ് കറുത്ത വെളുത്തുള്ളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രാണാധീതമാക്കുന്നതിന് ഈ വെളുത്തുള്ളി നിങ്ങളെ സഹായിക്കുമെന്നാണ് പറയുന്നത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കും: കറുത്ത വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ ഉൾപ്പെടെയുള്ള സംയുക്തങ്ങൾ രോഗ പ്രതിരോധ ശേഷി സംവിധാനത്തെ പിന്തുണയ്ക്കാൻ സഹായിച്ചേക്കാം. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ പ്രതിരോധ സംവിധാനം ആവശ്യമാണ്.
കറുത്ത വെളുത്തുള്ളി മൃദുവായതാണ് വേഗത്തിൽ ചവച്ചരയ്ക്കാൻ പറ്റും. നിങ്ങൾക്ക് ഇത് ടോസ്റ്റിൽ ഉപയോഗിക്കാം, അല്ലെങ്കിൽ ഡിപ്പായും ഉപയോഗിക്കാം. എല്ലാവർക്കും ഈ രുചി അത്ര ഇഷ്ടമാവില്ല












Click it and Unblock the Notifications