Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി ഒരുപാട് അങ്ങ് കൂടിയല്ലേ; എങ്കിൽ ഇനി നെയ്യ് കാപ്പി കുടിച്ചോളൂ; വീട്ടിൽ തന്നെ തയ്യാറാക്കാം ഇങ്ങനെ..

രാവിലെ ഒരു കപ്പ് ചായ അല്ലെങ്കിൽ കാപ്പി ഇതിലേതെങ്കിലും ഒന്ന് കിട്ടിയില്ലെങ്കിൽ തലവേദനയടക്കമുള്ള പ്രശ്നങ്ങൾ തോന്നുന്നവരുണ്ട്. കാരണം പലർക്കും ചായയും കാപ്പിയുമൊക്കെ ഊർജ്ജം നൽകുന്ന ഒന്നാണ്. ദിവസത്തിൽ ഒന്നിലധികം തവണ ചായയും കാപ്പിയുമൊക്കെ കഴിക്കുന്നവരും ഉണ്ടാകും.

എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും നെയ്യ് ചേർത്ത് കാപ്പി കഴിച്ചിട്ടുണ്ടോ? പല സിനിമാതാരങ്ങളും കാപ്പിയിൽ നെയ്യ് ചേർത്ത് കുടിക്കാറുണ്ട്. കാരണം ഇതിന് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. എന്തൊക്കെയാണെന്ന് വിശദമായി അറിഞ്ഞാലോ?

ghee

എന്താണ് നെയ്യ് കാപ്പി?

കാപ്പിയും നെയ്യും അല്ലെങ്കിൽ വെണ്ണയും ചേർത്ത് ഉണ്ടാക്കുന്ന കാപ്പിയാണിത്. സാധാരണയായി ബുള്ളറ്റ് പ്രൂഫ് കാപ്പി, അല്ലെങ്കിൽ ബുള്ളറ്റ് കാപ്പി എന്നാണ് വിളിക്കുന്നത്. നെയ്യിൽ നിന്നുള്ള ആരോ​ഗ്യകരമായ കൊഴുപ്പാണ് ഇതിലെ പ്രധാന ചേരുവ. ഇത് നിങ്ങൾക്ക് ഊർജം നൽകുന്ന ഒരു കലോറി പാനിയമാണ്.

ആരോ​ഗ്യ ​ഗുണങ്ങൾ:

1. ആരോ​ഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നു: എല്ലാത്തരം കൊഴുപ്പുകളും നിങ്ങളുടെ ആരോ​ഗ്യത്തിന് ദോഷമല്ല. ഒമേ​ഗ 3,6,9 എന്നിവ പോലുള്ള ആരോ​ഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ ഉണ്ട്. ആരോ​ഗ്യകരമായ മെറ്റാബോളിസം, സന്ധികൾ, തലച്ചോറിന്റെ പ്രവർത്തനം എന്നിവ നിലനിർത്താൻ സഹായിക്കുന്ന നല്ല കാെഴുപ്പുകളാണിവ. അതുകൊണ്ട് ആരോ​ഗ്യത്തിന് ഇത് നല്ലതാണ്.

2. ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു: നെയ്യിൽ വിറ്റാമിൻ എ, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് നെയ്യ് കാപ്പി രുചികരം മാത്രമല്ല ആരോ​ഗ്യകരവുമാണ്.

3. വിശപ്പ് കുറയ്ക്കുന്നു: നെയ്യ് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് അമിതമായി നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. അനാവശ്യമായി ലഘു ഭക്ഷണം കഴിക്കുന്നതും, അമിതമായി കലോറി കഴിക്കുന്നതും കുറയ്ക്കുന്നതിന് സഹായിക്കും.

4. ഊർജ്ജം വർദ്ധിപ്പിക്കുന്നു: ഊർ‌ജ്ജം വർദ്ധിപ്പിക്കുന്ന പാനീയമായി നേരത്തെ തന്നെ കാപ്പി അറിയപ്പെടുന്നുണ്ട്. എന്നാൽ കാപ്പിക്കൊപ്പം നെയ്യ് കഴിക്കുന്നത് നിങ്ങൾക്ക് ഊർജ്ജം നൽകും.

5. ശരീരഭാരം കുറയ്ക്കാൻ സാഹയിക്കും: ശരീരഭാരം കുറയ്ക്കാൻ നെയ്യ് കാപ്പി സഹായിക്കുമെന്നാണ് പറയുന്നത്. നെയ്യിലെ ​ഗുണം ചെയ്യുന്ന കൊഴുപ്പിന് തടി കുറയ്ക്കാനുള്ള കഴിവുണ്ട്. ചില പഠനങ്ങൾ വ്യക്തമാക്കുന്നത് ആരോ​ഗ്യകരമായ കാെഴുപ്പുകൾ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്. നെയ്യ് കാപ്പിക്ക് മെറ്റാബോളിസം നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.

നെയ്യ് കാപ്പി എങ്ങനെ ഉണ്ടാക്കാം:

ഒരു പാത്രം എടുത്ത് കാപ്പി ഉണ്ടാക്കാം
കാപ്പി തിളച്ച് മറിയാൻ പാടില്ല
നെയ്യ്, മഞ്ഞൾ, മധുരം എന്നിവ ചേർക്കാം
കാപ്പിയിൽ വേണമെങ്കിൽ അല്പം ഏലയ്ക്കയും ചേർക്കാം
എല്ലാം അലിഞ്ഞ് ഒന്നാവുന്നതിന് 2-3 മിനിറ്റ് അങ്ങനെ വെയ്ക്കാം
കാപ്പിയിൽ പാല് ചേർത്ത് മിക്സ് ചെയ്യുക. അമിതമായി മിക്സ് ചെയ്യരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+