തടി കുറക്കൽ ഇത്ര സിമ്പിളായിരുന്നോ? രാത്രിയിൽ കുടിക്കാൻ നാല് പാനീയങ്ങൾ, ഫലം കാണാം
തടി കുറക്കാനുളള ശ്രമത്തിൽ പലരും രാത്രിയിൽ പട്ടിണി കിടക്കാറുണ്ട്. എന്നാൽ അതൊട്ടും ആരോഗ്യപ്രദമാണെന്ന് മാത്രമല്ല രാത്രിയിലെ ഭക്ഷണ ശീലങ്ങൾ തടി കുറക്കാനുള്ള യാത്രയിൽ നിർണായകമാണ് താനും. പ്രഭാത ഭക്ഷണ ശീലങ്ങൾ ശരീരത്തിന്റെ ഘടനയെ മെച്ചപ്പെടുത്തുമ്പോൾ രാത്രി ശീലങ്ങൾ തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ഫലപ്രദമാക്കും. പ്രത്യേകിച്ച് രാത്രി കഴിക്കുന്ന ചില പാനീയങ്ങൾ. അത്തരത്തിലുള്ള പാനീയങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
കറുവപ്പട്ട ചായ
കറുവപ്പട്ട ചായ ദിവസവും ഉറങ്ങുന്നതിന് മുൻപ് കഴിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമായ സിന്നമാൽഡിഹൈഡ് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കും. മാത്രമല്ല ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം പ്രോത്സാഹിപ്പിക്കും. ഇത് കൊഴുപ്പിനെ കത്തിക്കാൻ എളുപ്പത്തിൽ സഹായിക്കും.

ഉലുവ കുതിർത്ത വെള്ളം
തടി കുറക്കുന്നതിനോടൊപ്പം ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണിത്. ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ ഗാലക്‌ടോമന്നൻ എന്ന ഘടവും ഉണ്ട്. ഇത് ദഹനത്തെ മന്ദീഭവിപ്പിക്കും. പഞ്ചസാരയോടുള്ള ആസക്തിയും ഇൻസുലിൻ പ്രതിരോധം കുറക്കാനും സഹായിക്കും. പാനീയം മെറ്റബോളിസം വർധിപ്പിക്കുകയും അതോടൊപ്പം തന്നെ കൊഴിപ്പിനെ എരിച്ച് കളയുകയും ചെയ്യും. ഫൈബറിന്റെ സാന്നിധ്യം വിശപ്പ് കുറക്കാനും സഹായിക്കും.
ഗ്രീൻ ടി
തടി കുറക്കാൻ പേരുകേട്ട പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടി. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാച്ചെയ്ൻ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ഇത് കൊഴുപ്പ് കത്തിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും, അതുവഴി ശരീരഭാരം കുറക്കാനും ഉത്തമമാണ്.
മുന്തിരി ജ്യൂസ്
മുന്തിരി ജ്യൂസിൽ അടങ്ങിയ പോളിഫെനോൾസും റെസ്വെറട്രോളും മെറ്റബോളിസം വേഗത്തിലാക്കും. ഇത് ശരീരത്തിൽ കൊഴുപ്പുകൾ അടിയുന്നത് തടയും. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറച്ച് ശരീരഭാരം കുറക്കാനും സഹായിക്കും.
ചമോമൈൽ ചായ
കൊഴുപ്പിനെ വളരെ വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്ന പാനീയങ്ങളിലൊന്നാണ് ഇവ. ചമോമൈൽ ചായയിൽ അടങ്ങയിരിക്കുന്ന ല്യൂട്ടോലിൻ സമ്മർദ്ദം കുറയ്ക്കാനും, കൊഴപ്പ് അടിയാൻ കാരണമാകുന്ന കോർട്ടിസോൾ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഉറക്കം മെച്ചപ്പെടുത്താനും ല്യൂട്ടോലിൻ ഫ്ലേവനോയ്ഡുകൾ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications