Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാനുള്ള പാനീയം തിരയുകയാണോ? ഇതാ കലോറി കുറഞ്ഞ ഇവയാണ് കുടിക്കേണ്ടത്, ഇനി ടെൻഷൻ വേണ്ട

ശരീരത്തിലെത്തുന്ന കലോറി നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പലപ്പോഴും സംഭവിക്കുന്ന ഇഷ്ടഭക്ഷണങ്ങളോട് നോ പറയേണ്ടി വരും എന്നതാണ്. എന്ന് വെച്ച് എപ്പോഴും നമ്മുക്ക് ഇഷ്ടമല്ലാത്ത രുചി തന്നെ കഴിച്ച് ജീവിതം കളയേണ്ടി വരുമോ? തീർച്ചയായും വേണ്ട. കാരണം തടി കുറക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ നിരവധി ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. അവ ഏതെന്ന് കണ്ടെത്തിയാൽ തന്നെ പകുതി പണി തീർന്നു. ഇന്ന് അത്തരത്തിലുള്ള പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്. അതും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പാനീയങ്ങൾ..അറിയാം.

പഴങ്ങൾ കുതിർത്ത വെള്ളം

ശരീരത്തിൽ ജലാംശം നിലനിർത്തണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ അതിനൊപ്പം ഇനി മുതൽ ചെറുനാരങ്ങ, കക്കിരി, സരസഫലങ്ങൾ എന്നിവ ചേർത്ത് കുടിച്ച് നോക്കൂ. പുതിയ, അല്ലെങ്കിൽ തുളസി എന്നിവ ചേർത്തും കഴിക്കാം. കാരണം ഇവയിലൊന്നും തന്നെ കാര്യമായ കലോറിയില്ല. അതോടൊപ്പം തന്നെ വിറ്റാമിനുകൾ ആന്റി ഓക്സിഡന്റുകൾ എന്നിവ ശരീരത്തിലെത്താൻ സഹായിക്കുകയും ചെയ്യും.

we-1

പച്ചക്കറി ജ്യൂസ്

തക്കാളി, കക്കിരി, സെലറി, പച്ചയിലകൾ എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസുകൾക്കും കലോറി കുറവാണ്. ഇവയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. വീട്ടിൽ തന്നെ തയ്യാറാക്കാം എന്നതിനാൽ വലിയ അധ്വാനവുമില്ല. പച്ചക്കറി ജ്യൂസുകൾ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യും.

ഗ്രീൻ ടീ

തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമത്തെ സഹായിക്കുന്ന പാനീയമാണ് ഗ്രീൻ ടി. ഇവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കറ്റാച്ചിനും ഉണ്ട്. ഇവ മെറ്റബോളിസം വേഗത്തിലാക്കി കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കും. പ്രത്യേകിച്ച് വർക്ക് ഔട്ട് സമയത്ത്. ഇതിൽ പക്ഷെ പഞ്ചസാരയോ തേനോ ഒന്നും ചേർക്കരുത് കേട്ടോ. അതേസമയം ചെറുനാരങ്ങ ചേർക്കാം. ഇത് ടേസ്റ്റ് കൂട്ടാൻ സഹായിക്കും.

കട്ടൻ ചായ

ചായയില്ലാത്തെ ദിവസം തുടങ്ങാൻ കഴിയില്ലെന്നാണ് ചിന്തയെങ്കിൽ ആശങ്ക വേണ്ട, കട്ടൻ ചായ കുറിച്ച് ദിവസം തുടങ്ങാം. കലോറി കുറഞ്ഞ കട്ടൻചായ മെറ്റബോളിസം വേഗത്തിലാക്കും. ഇവയിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തീർച്ചയായും തടി കുറക്കാൻ ഇവ തിരഞ്ഞെടുക്കാം.

ഹെർബൽ ടീ

ചമോമൈൽ, പുതിന, ചെമ്പരത്തി എ എന്നിവ കഫീൻ രഹിത പാനീയങ്ങളാണ്. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. കലോറി എരിച്ച് കളയാനും ഇവ ബെസ്റ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+