തടി കൂടിയെങ്കിൽ കുറച്ചേക്കാം; വീട്ടിൽ ഈ സൂപ്പുകൾ ഉണ്ടാക്കിക്കോളൂ, കൊഴുപ്പൊക്കെ മെല്ലെ കുറഞ്ഞോളും!
തണുപ്പ് കാലത്ത് ഭക്ഷണം കഴിക്കുന്നത് കൂടാനാണ് സാധ്യത. അതുകൊണ്ട് തന്നെ ശരീരഭാരം വർദ്ധിക്കാനും സാധ്യത കൂടുതലാണ്. നിങ്ങൾ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഭക്ഷണ കാര്യത്തിൽ തീർച്ചയായും ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് സൂപ്പുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ശരീരഭാരം കുറയ്ക്കാൻ മാത്രം അല്ല ആരോഗ്യപ്രദവും ആണ്.
വളരെ എളുപ്പത്തിൽ ഇവ നമുക്ക് വീട്ടിൽ തയ്യാറാക്കാം. വിശദമായി അറിയാം..
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പുകൾ:
തക്കാളി സൂപ്പ്: തക്കാളി സൂപ്പ് വളരെ ഗുണകരമാണ്. തക്കാളി സൂപ്പിൽ കലോറിയും കൊഴുപ്പും കുറവാണ്. പക്ഷേ വിറ്റാമിനുകളും ധാതുക്കളും ആൻ്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സൂപ്പ് ഒരുപാട് നേരം വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കാൻ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് കുറയും. സ്വാദിന് വേണ്ടി നിങ്ങൾക്ക് ചിക്കനോ അല്ലെങ്കിൽ ചെറുപയറോ ചേർക്കാം.

ചിക്കൻ നൂഡിൽ സൂപ്പ്: ഈ സൂപ്പ് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പേര് കേട്ട സൂപ്പാണിത്. ശരീരഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ തിരഞ്ഞെടുപ്പ്. കലോറിയും കൊഴുപ്പും നിയന്ത്രിക്കാൻ ലീൻ ചിക്കൻ ബ്രെസ്റ്റും ഉപയോഗിക്കാം.
ക്രീം കോളിഫ്ലവർ സൂപ്പ്: ഈ ക്രീമിയും സ്വാദുമുള്ള സൂപ്പിൽ കലോറിയും കൊഴുപ്പും കുറവാണ്. നിങ്ങളുടെ ദൈനംദിന ഡയറ്റിൽ ഇത് ഉൾപ്പെടുത്താം. ബദാം പാലും ചേർക്കാവുന്നതാണ്.
സൂപ്പിന്റെ ഗുണങ്ങൾ:
കലോറിയും കൊഴുപ്പും കുറവാണ്: പല സൂപ്പൂകളിലും സ്വാഭാവികമായും കലോറിയും കൊഴുപ്പും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനുള്ള ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്.
ഊയർന്ന നാരുകൾ: സൂപ്പുകളിൽ നാരുകൾ ധാരാളമായി ഉണ്ട്. ഇത് വയർ നിറഞ്ഞതായി തോന്നിക്കാൻ നിങ്ങളെ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.
ജലാംശം: ജലാംശം നിലനിർത്താനുള്ള മികച്ച മാർഗമാണ് സൂപ്പൂകൾ. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നതാണ്.
അതേ സമയം, ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുൻപ് തീർച്ചയായും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്..












Click it and Unblock the Notifications