Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു തടിയാണിത് എന്നൊന്നും ഇനി കേൾക്കേണ്ട; തുളസി വെള്ളം കുടിച്ച് തടി കുറക്കൂ, ഇങ്ങനെ

തടി കുറക്കാനുള്ള തീവ്രശ്രമത്തിലാണോ? എന്നാൽ ഇനി മുതൽ തുളസി ശീലമാക്കാം. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ തുളസി തടി കുറക്കാൻ ഉത്തമമാണ്. ഇവ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുമത്രേ. രക്തസമ്മർദ്ദ നില സന്തുലിതമാക്കുകയും ചെയ്യും. വിശദമായി അറിയാം, ഒപ്പം ഇവ എങ്ങനെ ഉപയോഗിക്കണമെന്നും.

ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും

തടി കുറക്കുന്നതിൽ ഏറ്റവും നിർണായകമാണ് ഉപാചയ പ്രവർത്തനം. മെറ്റബോളിസം വേഗത്തിലാകുമ്പോൾ കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയപ്പെടും. കൂടുതൽ കലോറികൾ വേഗത്തിൽ കത്തിക്കാനും സഹായിക്കും.

weightloss-1

സമ്മർദ്ദം കുറക്കും

സമ്മർദ്ദം കൂടുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമായ കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കും. തുളസി കഴിക്കുന്നത് ശരീരത്തിലെ സമ്മർദ്ദം കുറക്കും, കോർട്ടിസോളിന്റെ അളവും കുറക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല തുളസിക്ക് ആ്ന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.

രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കും

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ തുളസി നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വിശപ്പും ആസക്തിയും നിയന്ത്രിക്കാൻ ഇവ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.

ദഹനം മെച്ചപ്പെടുത്തും

ദഹനക്കേട് സംഭവിക്കുന്നത് ശരീരഭാരം കൂട്ടും.തുളസിയില ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.കൊഴുപ്പിൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാൻ ഇത് എളുപ്പം സഹായിക്കും.

വിശപ്പിനെ കുറക്കും

വിശപ്പിനെ കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കാൻ തുളസി സഹായിക്കും. അതുകൊണ്ട് തന്നെ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.

ഇനി എങ്ങനെയൊക്കെ കഴിക്കണമെന്ന് നോക്കാം

തുളസി ചായ

ആദ്യം ഒന്നോ രണ്ടോ കപ്പ് വെള്ളം ചൂടാക്കാം. ഇതിലേക്ക് എട്ട് മുതൽ 10 വരെ തുളസിയില ഇടാം. ഒരു ടീസ്പൂൺ ഉണങ്ങിയ തുളസിയും ചേർക്കാം. ഏകദേശം 10 മിനിറ്റോളം ചൂടാക്കിയതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. രാവിലെ തന്നെ ഈ പാനീയം കുടിക്കുന്നതാണ് ഉത്തമം.

തുളസിയും ചെറുനാരങ്ങ വെള്ളവും

ഒരു കപ്പ് വെള്ളം നന്നായി ചൂടാക്കാം, ഇതിലേക്ക് അഞ്ച് മുതൽ 7 വരെ തുളസി ഇ ചേർത്ത് കൊടുക്കാം. അതിനുശേഷം അരകഷ്ണം ചെറുനാരങ്ങയും ചേർക്കണം. അതിരാവിലെ ഈ വെള്ളം കുടിക്കാം

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+