തടി കുറക്കാൻ ഇത്രയും എളുപ്പമോ? നാല് പാനീയങ്ങൾ..കുടിക്കേണ്ടത് ഇങ്ങനെ
ആരോഗ്യ ഗുണങ്ങൾക്ക് വളരെയധികം പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇവയിൽ ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കുർക്കുമിൻ പോലുള്ള ഘടകങ്ങൾ. ഇവ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
തടി കുറക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ എന്ന് പറഞ്ഞാൽ ഞെട്ടരുത്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. മഞ്ഞൾ കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തിലെ രക്തസമ്മർദ്ദ നില സന്തുലിതമാക്കുകയും ചെയ്യും. ഇതും തടു കുറക്കാനുള്ള നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കും. ഇവയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും തടി കുറക്കുന്നതിനായി ഇവ എങ്ങനെ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നും നോക്കാം.

ഒന്ന് മഞ്ഞൾ ചായ
ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ഇത്. മഞ്ഞൾ ചായ എന്ന് കേൾക്കുമ്പോൾ മഞ്ഞളിട്ട ചായയാണോ എന്ന് തെറ്റിധരിക്കല്ലേ. തയ്യാറാക്കുന്നതിനായി അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ഒരു കപ്പ് വെള്ളത്തിൽ ഇട്ട് നന്നായി ചൂടാക്കിയെടുക്കാം. 5 മുതൽ 7 മിനിറ്റ് വരെ ചൂടാക്കുന്നതാണ് നല്ലത്. ദിവസവും രണ്ട് നേരം ഇങ്ങനെ കുടിക്കാം. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറക്കുകയും അതോടൊപ്പം തടി കുറക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
മഞ്ഞൾ വെള്ളം
ജീരകമോ അല്ലെങ്കിൽ ഏലക്കായോ ഒക്കെ പൊടിച്ച് ചേർത്ത് വെള്ളം കുടിക്കുന്നത് പോലെ മഞ്ഞൾ പൊടിയിട്ടും വെള്ളം കുടിക്കാം. അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയാണ് വെള്ളത്തിൽ ചേർക്കേണ്ടത്. മഞ്ഞൾ വെള്ളം ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കും, അതുവഴി തടി കുറക്കുന്നത് എളുപ്പമാക്കും. അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം.
മഞ്ഞൾ ചേർത്ത പാൽ
ശരീരത്തിന് ഏറ്റവും ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് മഞ്ഞൾ ചേർത്ത പാൽ. അരടേബിൾ സ്പൂൺ മഞ്ഞൾ പൊടി ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുടിക്കാം. വേണമെങ്കിൽ ഒരൽപം കുരുമുളക് പൊടി ചേർക്കാം. എപ്പോഴും കിടക്കാൻ പോകുന്നതിന് മുൻപ് ഇവ കുടിക്കുന്നതാണ് നല്ലത്. ശരീരത്തിന് വിശ്രമം നൽകാൻ ഇത് സഹായിക്കും. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും വീക്കം കുറയ്ക്കാനും മഞ്ഞൾ ചേർത്ത പാൽ നല്ലതാണ്.
മഞ്ഞൾ കറുവപ്പട്ട പാനീയം
അര ടേബിൾ സ്പൂൺ മഞ്ഞൾ, കാൽ ടേബിൾ സ്പൂൺ കറുവപ്പട്ട എന്നിവയാണ് ഈ പാനീയം തയ്യാറാക്കാൻ ഏറ്റവും ആവശ്യം. ഇത് ഇളം ചൂടുവെള്ളത്തി്‍ ചേർത്ത് കുടിക്കാം. അതിരാവിലെ ഈ പാനീയം കുടിക്കുന്നതാണ് ഉത്തമം. ഇത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറക്കാനും സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications