Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഒരു നുള്ള് ഇഞ്ചി പൊടി തന്നെ ധാരാളം; കുടിക്കേണ്ടത് ഇങ്ങനെ

ഇഞ്ചി ചിലർക്ക് അത്ര താത്പര്യമുള്ള ഒന്നല്ല. എന്നാൽ ദഹനം മുതൽ തടി കുറക്കാൻ വരെ ഉത്തമമാണ് ഇവ. ഇഞ്ചി നേരിട്ടും പൊടിച്ചുമെല്ലാം ഡയറ്റിൽ ഉൾപ്പെടുത്താം. ഇഞ്ചി പൊടി കഴിച്ചാലുള്ള ഗുണങ്ങളാണ് ഇന്ന് പറയുന്നത്.

ദഹനം വേഗത്തിലാക്കാൻ സഹായിക്കും

ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉത്തമമാണ് ഇഞ്ചിപ്പൊടി. വയർ വീർത്തിരിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചി ഉത്തമമാണ്. ഇവ പെട്ടെന്ന് തന്നെ ഫലം നൽകും. ദിവസേന ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണും. എപ്പോഴും ഭക്ഷണത്തിന് ശേഷം ഇഞ്ചികഴിക്കാൻ ശ്രദ്ധിക്കാം. മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ലെന്നതാണ് ഇഞ്ചിയുടെ മറ്റൊരു പ്രത്യേകത.

ging2-17

പ്രതിരോധശേഷി വർധിക്കാൻ സഹായിക്കും

ഇഞ്ചിയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനൽ തന്നെ ഒരു സ്പൂൺ ഇഞ്ചിപ്പൊടിചായയിൽ ഇട്ടോ അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർത്തോ കഴിക്കാം. ഇത് പ്രതിരോധശേഷി വർധിപ്പിക്കും.

വേദന സംഹാരി

ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ശരീരത്തിലെ നീർവീക്കം ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കും. ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്കും ഇഞ്ചി ഉത്തമ പരിഹാരമാണ്. മസിൽ പെയിൻ പോലുള്ള പ്രശ്നങ്ങൾക്കും ഇഞ്ചി ധൈര്യമായി കഴിക്കാം

തടി കുറക്കാനും ഇഞ്ചി മതി

തടി കുറക്കാനും ഇഞ്ചിയോ എന്ന് അത്ഭുതപ്പെടേണ്ട, ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇഞ്ചിക്ക് കഴിയും. അതുവഴി ശരീരത്തിലെ കൊഴുപ്പിനെ ഇവ എരിച്ച് കളയും മാത്രമല്ല അമിത വിശപ്പിനേയും അത് ശമിപ്പിക്കും.അതിരാവിലെ തന്നെ ഇഞ്ചിപ്പൊടി ഇട്ട ചായയോ അല്ലെങ്കിൽ വെള്ളമോ കുടിക്കുന്നത് കൂടുതൽ ഊർജത്തോടെ ഒരു ദിവസം തുടങ്ങാൻ നിങ്ങളെ സഹായിക്കും. 2015 ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്ണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇഞ്ചി കഴിക്കുന്നത് കൊഴുപ്പ് എരിച്ച് കളയാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുമെന്ന് പറയുന്നുണ്ട്.

ഇഞ്ചി നീരിലാകട്ടെ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇഞ്ചി നീര് കുടിക്കുന്നത് എളുപ്പമാണ്. ഇവയുടെ രുചി അത്ര കഠിനമല്ല. അതിനാൽ ഭക്ഷണത്തിലും ചായയിലും സ്മൂത്തിയിലുമൊക്കെ ചേർത്ത് ഇവ കഴിക്കാം. ഇനി പൊടി എങ്ങനെയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താമെന്ന് നോക്കാം.

ഇഞ്ചി ചായ-ഒരു ടീസ്പൂൺ ഇഞ്ചി പൊടി ചേർത്ത് ചായ തിളപ്പിച്ച് കുടിക്കാം. രുചിക്കായി അൽപം തേനോ അല്ലെങ്കിൽ ചെറുനാരങ്ങ നീരോ ചേർക്കാവുന്നതാണ്.

സ്മൂത്തികൾ-സ്മൂത്തികൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഞ്ചി പൊടി ചേർക്കാവുന്നതാണ്. ഇത് നിങ്ങളുടെ സ്മൂത്തികൾക്ക് വ്യത്യസ്തമായ രുചി നൽകും.
അതുപോലെ തന്നെ സൂപ്പിലും ബേക്ക് ചെയ്യുമ്പോഴൊക്കേയും ഇഞ്ചിപ്പൊടി ചേർക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+