ഉണക്കമുന്തിരി വെള്ളം കുടിച്ച് തടി സിമ്പിളായി കുറക്കാം; ചർമ്മത്തിനും മുടിക്കും ബെസ്റ്റ്
അതിരാവിലെ ചായ കുടിച്ച് ദിവസം തുടങ്ങുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഈ അനാരോഗ്യകരമായ ശീലം മാറ്റി ആരോഗ്യവഴിയിലൂടെ നീങ്ങിയാലോ? അതിനായി എന്നും രാവിലെ ഉണക്കമുന്തിരി കുതിർത്ത് വെച്ച വെള്ളം കുടിക്കാം.
ആവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ. ഇത് രാത്രി കുതിർത്ത് രാവിലെ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യും. വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

കരളിലെ മാലിന്യങ്ങളെ നീക്കം
ഉണക്കമുന്തിരി വെള്ളം കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കും. മാലിന്യങ്ങളെ നീക്കി കരളിന് ആവശ്യമായ എൻസൈമുകളുടെ പ്രവർത്തനം സുഗമമാക്കും.
ദഹമപ്രക്രിയ മെച്ചപ്പെടുത്തും
വയർ വീർക്കുക അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കും ഉണക്കമുന്തിരിവെള്ളം ഉത്തമമാണ്. 2019-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, പ്രതിദിനം രണ്ട് ഉണക്കമുന്തിരി കഴിക്കുന്നത് വൻകുടലിൻ്റെ പ്രവർത്തനത്തിൽ പോസിറ്റീവായ മാറ്റം ഉണ്ടാക്കുമത്രേ. ഉണക്കമുന്തിരിവെള്ളം കുടിക്കുന്നത് മലവിസർജനം വർധിപ്പിക്കാനും വയറിലെ അസ്വസ്ഥത കുറിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്
ഉണക്കമുന്തിരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യത്തെ സഹായിക്കും.
ഇരുമ്പിന്റെ അളവ് വർധിപ്പിക്കും, ക്ഷീണത്തെ ചെറുക്കും
ശരീരത്തിന് ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ഇരുമ്പിന്റെ അഭാവമാണ്. ഉണക്കമുന്തിരിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കുതിർത്ത് കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ വിളർച്ച അകറ്റുകയും ദിവസം മുഴുവൻ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യും.
തടി കുറക്കാനും ബെസ്റ്റ്
ഇവയിൽ കലോറി കുറവാണെന്ന് മാത്രമല്ല ഇടയ്ക്കിടെ ഭക്ഷണം തോന്നണമെന്ന നിങ്ങളുടെ ചിന്തയെ തൃപ്തിപ്പെടുത്താൻ പാകത്തിലുള്ള പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ ശരീരത്തിന് ഊർജം നൽകും. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് വയറിന് പൂർണത നൽകും. അതിനാൽ അനാരോഗ്യകരമായ ഭക്ഷണങ്ങളെ ആശ്രയിക്കാനുള്ള നമ്മുടെ ത്വരയെ ഇത് ഇല്ലാതാക്കും.
തിളക്കമുള്ള ചർമ്മവും ആരോഗ്യമുള്ള മുടിയും
ഉണക്കമുന്തിരി വെള്ളത്തിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കിൾസിനെതിരെ പോരാടുകയും ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല ചർമ്മത്തിലെ കേടുപാടുകളേയും ചെറുക്കും. ഇവയിൽ വിറ്റാമിൻ സിയും ഇയും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications