Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിക്കുന്നത് ഇങ്ങനെ ആണോ എന്നാൽ, തടി കുറയ്ക്കാൻ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല! അറിയാം

ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, കഠിനമായ വ്യായാമങ്ങളും ആരോ​ഗ്യകരമായ ഭക്ഷണ രീതിയും ഒക്കെ ആവശ്യമാണ്. അമിത കലോറി നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നമ്മുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ സ്വാധീനിക്കുകയും വിജയപരാജയങ്ങളെ നിർണയിക്കുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു പ്രധാന ഘടകമാണ് നമ്മുടെ ഭക്ഷണത്തിന്റെ സമയം. ഭക്ഷണത്തിന്റെ സമയം എങ്ങനെയാണ് ശരീരഭാരത്തെ ബാധിക്കുന്നത്? അറിയാം.

നിങ്ങൾ രാവിലെ വൈകി ഉണരുകയും അന്നത്തെ ആദ്യ ഭക്ഷണം വൈകി കഴിക്കുകയും ചെയ്യുന്ന ഒരാളാണെങ്കിൽ ഇത് അനാരോ​ഗ്യകരമായ ഒരു ശീലമാണ്. അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ മോശമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ മെറ്റബോളിസവും ഊർജ്ജ ചെലവും ദിവസം മുഴുവൻ വ്യത്യാസപ്പെടുന്നു.

health

ഫലപ്രദവും സുസ്ഥിരവുമായ ഫലം കിട്ടണമെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയത്തെ കുറിച്ച് അറിയേണ്ടതാണ്. പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ മെറ്റബോളിസം ഉയരുന്നു, സമീകൃത പ്രഭാത ഭക്ഷണം രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനുള്ള ടിപ്പുകൾ ...

ഊർജ നില നിലനിർത്താൻ ആരോ​ഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക. ഇത് അമിതമായ വിശപ്പ് തടയുകയും ഉച്ചഭക്ഷണ സമയത്ത് കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കാൻ സഹായിക്കുകയും ചെയ്യും.

നിങ്ങളുടെ ഉച്ചഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മിശ്രിതം ഉൾപ്പെടുത്തണം. കൂടാതെ ഉച്ച ഭക്ഷണ സമയത്ത് ശ്രദ്ധാപൂർവ്വം കഴിക്കുന്നത് വയർ നിറയാൻ സഹായിക്കുകയും അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും.

ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള വിടവ് നികത്താൻ പോഷക സമൃദ്ധമായ ലഘു ഭക്ഷണം തിരഞ്ഞെടുക്കുക. മധുരമുള്ള ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഊർജ്ജ നില നിലനിർത്തുകയും ചെയ്യും.

അത്താഴം കഴിക്കുന്നത് വൈകിപ്പിക്കരുത്. നേരത്തെ സമതുലിതമായ അത്താഴം കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു, വൈകി ഭക്ഷണം കഴിക്കുമ്പോൾ അത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ജലാംശം നിലനിർത്തുമ്പോൾ അമിതമായി വിശപ്പ് തോന്നുകയില്ല. വിശക്കുമ്പോൾ ആദ്യം വെള്ളം കുടിക്കുക.

കൃത്യമായ ഭക്ഷണം സമയം പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കിടക്കുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുമ്പോൾ കലോറി പെട്ടെന്ന് എരിയിച്ചു കളയാൻ സാധിക്കില്ല. രാത്രി ഉറങ്ങുന്ന സമയത്ത് കലോറി എരിയിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയും. അതിനാൽ ഭക്ഷണം കഴിക്കുന്ന സമയത്തിന് സ്ഥിരത വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+