തടി കുറയ്ക്കാനുള്ള വഴി അടുക്കളയിലുണ്ട്! മലബാർ പുളി തന്നെ, ഞെട്ടിപ്പോയോ? വിശദമായി അറിയാം..
ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വൻ പ്രഖ്യാനവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ അലവൻസായി നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. പ്യാരി ദീദി യോജന എന്ന പേരിലാണ് പ്രഖ്യാപനം. കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും കർണാടകയിൽ ഇത് പ്രാവർത്തികമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നൽകിയ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഉറപ്പുകളെ ബി ജെ പി പരിഹസിച്ചു. അവ നടപ്പാക്കിയാൽ കർണാടക പാപ്പരാകുമെന്ന് പറഞ്ഞുവെന്നും പിന്നീട് അവർ അത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഹരിയാനയിലും ഇത് കോപ്പിയടിച്ചെന്നും ശിവകുമാർ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാനുമാണ് കോൺഗ്രസ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 48 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും. അതേ സമയം, ഡൽഹിയിലെ പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധന സഹായം നൽകുന്ന പദ്ധതിക്ക് ഡൽഹി ക്യാബിനറ്റ് അംഗീകാരം നൽകിയാതായി ഡിസംബർ 18 ന് എ എ പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. 2025 ലെ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം തുക 2100 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലെ നിയമഭയുടെ കാലവധി ഫെബ്രുവരി 23 ന് അവസാനിക്കാനിരിക്കെ ഡൽഹിയിലെ 70 സീറ്റുകലിലേക്കുള്ള നിയമസബാ തിരഞ്ഞെടുപ്പ് ഈ വർഷം ഫെബ്രുവരിയിൽ നടന്നേക്കും. ഡൽഹിയിൽ മൂന്നാം തവണയും അധികാരം നിലനിർത്താനാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി ശ്രമിക്കുന്നത്. 2015 ലും 2020 ലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി വിജയിച്ചു. 2015 ൽ 67 സീറ്റും 2020 ൽ 63 സീറ്റും നേടി. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിയുന്നതിന് പിന്നാലെ ജനുവരി പകുതിയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications