തടി കുറക്കണം, ഡയറ്റ് എടുത്താലും വിശപ്പാണോ പ്രശ്നം?; ഇത് കഴിച്ചാൽ വിശക്കുകയേ ഇല്ല, വണ്ണം കുറയുകയും ചെയ്യും
അമിത വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർ തടി കുറക്കാനായി കഷ്ടപ്പെട്ട് വ്യായാമം ചെയ്യും. ചിലരാകട്ടെ കഷ്ടപ്പെട്ട് ഭക്ഷണം നിയന്ത്രിക്കും. എങ്കിലും നല്ല ഭക്ഷണം കാണുമ്പോൾ ചിലരുടെ നിയന്ത്രണം വിടും. അതോടെ അതുവരെ ചെയ്തതെല്ലാം വെള്ളത്തിലാകും. ചിലരുടെ പ്രശ്നം അമിത വിശപ്പാണ്.
കൃത്യമായ അളവിൽ പോഷകങ്ങൾ ശരീരത്തിലെത്തിയാൽ വിശപ്പ് അനുഭവപ്പെടില്ല. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൂടി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാതിരിക്കുമ്പോഴാണ് ഈ വിശപ്പിന്റെ പ്രശ്നം നേരിടുന്നത്. അതുകൊണ്ട് തന്നെ ഡയറ്റെടുക്കുമ്പോൾ ആദ്യം ഉറപ്പാക്കേണ്ടതും ഇതാണ്. അല്ലാതെ പട്ടിണി കിടന്നല്ല തടി കുറക്കേണ്ടത്.

എങ്ങനെ പോഷകം ശരീരത്തിലെത്തിക്കും അല്ലെങ്കിൽ വിശപ്പടക്കും എന്നാണോ ചിന്ത? ആശങ്ക വേണ്ട, വിശപ്പിനെ നിയന്ത്രിക്കണമെങ്കിൽ വയറിന് പൂർണത നൽകുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. അത്തരത്തിലുള്ള ഭക്ഷണത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇവ വിശപ്പ് നിയന്ത്രിക്കുകയും അമിത കലോറി ശരീരത്തിലെത്താതെ നമ്മുടെ വണ്ണം കുറക്കാനുള്ള യാത്രയെ സഹായിക്കുകയും ചെയ്യും.ഏതൊക്കെയാണ് അവയെന്ന് അറിയാം
രാജ്മ
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഭക്ഷണമാണ് രാജ്മ. കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാണ് ഇവയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ദഹനം സാവധാനത്തിലാക്കുകയും വയർ നിറഞ്ഞിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. മാത്രമല്ല ലോ ഗ്ലൈസമിക് ഇൻഡക്സ് ഭക്ഷണം കൂടിയാണ് ഇവ. അതായത് വിശപ്പ് കുറച്ച് നിങ്ങളുടെ ശരീഭാരം കുറക്കാൻ ഇവ തീർച്ചയായും തിരഞ്ഞെടുക്കണമെന്ന് സാരം.
വറുത്ത കടല
ഇവയിലും പ്രോട്ടീനും ഫൈബറും ധാരാളം ഉണ്ട്. മാത്രമല്ല ഇവയിൽ കലോറിയും കുറവാണ്. ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായ കടല ശരീരഭാരം കുറക്കാനും പ്രമേഹം നിയന്ത്രിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
മോര്
മോര് കുടിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ അല്ലേ. പ്രോട്ടീനും കാത്സ്യവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സവാധാനത്തിലാക്കി വിശപ്പിനെ നിയന്ത്രിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മോര് കുടിച്ചാൽ വയറന് പൂർണത ലഭിക്കും.
മുട്ട
മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഒരു മുട്ടയിൽ 8 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. പ്രോട്ടീൻ ദഹനം മെല്ലയാക്കും. അതുവഴി വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും. മുട്ടയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും ആരോഗ്യകരമായ കൊഴുപ്പും വിശപ്പിനെ നിയന്ത്രിക്കുകയും തടി കുറക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.












Click it and Unblock the Notifications