Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്? എന്നാൽ തടി കുറഞ്ഞത് തന്നെ..ഇപ്പോൾ തന്നെ ഒഴിവാക്കിക്കോളൂ

തടി കുറക്കാൻ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. ശരീരഭാരം കുറക്കാനുള്ള യാത്രയിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണത്. ആരോഗ്യപ്രദമായ രീതിയിലുള്ള പ്രഭാത ഭക്ഷണം ഉറപ്പാക്കിയാൽ തീർച്ചയായും തടി എളുപ്പം കുറയ്ക്കാം. എന്നാൽ ആരോഗ്യകരമെന്ന് കരുതി നമ്മൾ പ്രാതലിന് ഉൾപ്പെടുത്തുന്ന ചില ഭക്ഷണങ്ങൾ തടി കൂടാനും കാരണമായേക്കും. പ്രാതലിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. മാത്രമല്ല ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തേണ്ടതെന്നും വിശദമായി പരിശോധിക്കാം.

പ്രോട്ടീൻ ഇല്ലാത്ത പ്രഭാത ഭക്ഷണം കഴിക്കല്ലേ

പേശികളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ് പ്രോട്ടീൻ എന്ന് നമ്മുക്കറിയാം. അതുപോലെ തന്നെ പ്രോട്ടീൻ വയറിന് പൂർണത നൽകാനും സഹായിക്കും. ശരീരത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ എത്തിയില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ വിശപ്പ് അനുഭവപ്പെടും. ഇത് ഭക്ഷണം ഇടയ്ക്ക് ഇടയ്ക്ക് അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. അതിനാൽ മുട്ട, ഗ്രീക്ക് യോഗേട്ട്,കോട്ടേജ് ചീസ് പോലുള്ള ഭക്ഷണങ്ങൾ അതിരാവിലെ കഴിക്കാം. ചീര, പഴങ്ങൾ, നട്സ്, വെണ്ണ എന്നിവ കൊണ്ടുള്ള സ്മൂത്തികളും കഴിക്കുന്നത് നല്ലതാണ്.

brk-1

വെറും വയറ്റിൽ കാപ്പി കുടിക്കല്ലേ

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു കാപ്പി കുടിച്ച് തുടങ്ങാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. കൂടാതെ കൊഴുപ്പ് അടിയാനും കാരണമാകും. അതിനാൽ കാപ്പി തനിച്ച് കുടിക്കാതെ അവോക്കാഡോ ടോസ്റ്റ് അല്ലെങ്കിൽ ഓട്‌സ് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ചേർത്ത് കഴിക്കൂ.

മധുര പലഹാരങ്ങൾ ഒഴിവാക്കാം

മധുരപലഹാരങ്ങൾ കഴിക്കുന്നത് തടി കൂടുന്നതിന് കാരണമാകും. അതിനാൽ ഓട്സിൽ പഴങ്ങളും നട്സും ചേർത്ത് കഴിക്കൂ. സരസഫലങ്ങൾ , ഗ്രീക്ക് യോഗേർട്ട് എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം

പ്രോട്ടീനൊപ്പം നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്താം

വയർ നിറഞ്ഞിരിക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും സഹായിക്കും. ഫൈബർ കുറഞ്ഞാലോ അമിതമായ വിശപ്പും തോന്നും. അതിനാൽ പ്രഭാത ഭക്ഷണത്തിൽ ധാന്യങ്ങൾ, ഓട്സ്, പഴങ്ങൾ, ആപ്പിൾ, സരസഫലങ്ങൾ, ചീര , ഓംലെറ്റ് എന്നിവ ഉൾപ്പെടുത്താം

ജ്യൂസ് മാത്രം കുടിക്കരുത്

ജ്യൂസ് കഴിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. ശരീരഭാരം കുറക്കുമ്പോൾ ഏറ്റവും ആവശ്യമായ പോഷകങ്ങളും പ്രോട്ടീനും നഷ്ടപ്പെടാൻ ഇത് കാരണമാകും. അതിനാൽ ജ്യൂസിന് പകരം ഫൈബറും മറ്റ് പോഷകങ്ങളും ഉൾപ്പെടുത്തിയുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. മതിയായ അളവിൽ പച്ചക്കറികളും പഴങ്ങളും ഡയറ്റിന്റെ ഭാഗമാക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+