നിത്യേന ഒരു കപ്പ് കാപ്പി, ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍, ആലിയയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം ഇക്കാര്യങ്ങള്‍
ബോളിവുഡ് നടിമാരൊക്കെ എന്ത് സ്ലിമ്മായിട്ടാണ് ഇരിക്കുന്നത്. നമുക്കും അതുപോലെയാവാന്‍ സാധിക്കുമോ? ഇങ്ങനെ ചിന്തിക്കുന്ന പലരുമുണ്ടാവും. എന്തുകൊണ്ട സാധ്യമാകില്ല. നടി ആലിയ ഭട്ടിനെ കുറിച്ചറിയില്ലേ? സിനിമയില്‍ വരുന്നതിന് മുമ്പ് അമിത ഭാരമെല്ലാം ആലിയക്കുണ്ടായിരുന്നു. പലരും രൂപത്തിന്റെ പേരില്‍ ആലിയയെ പരിഹസിച്ചിരുന്നു. എന്നാല്‍ സിനിമയിലേക്കുള്ള നടിയുടെ വരവ് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.
ഏതൊരു യുവതാരത്തെയും ഞെട്ടിക്കുന്നതായിരുന്നു ആലിയയുടെ രൂപമാറ്റം. ഇപ്പോഴും ഫിറ്റ്‌നെസിന് നടി നല്‍കുന്ന പ്രാധാന്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ഡെയ്‌ലി ഫിറ്റ്‌നെസ് പ്രോഗ്രാമുകളും, ട്രെയിനറും വരെ ആലിയക്കുണ്ട്. ആലിയയുടെ ഭക്ഷണരീതി വളരെ കര്‍ശനമേറിയതാണ്. താന്‍ മധുരം കഴിക്കാറേ ഇല്ലെന്ന് ആലിയ പറഞ്ഞിരുന്നു. പകരം പഴങ്ങള്‍ കഴിച്ച് ശരീരത്തിന് ആവശ്യമായ മധുരം എത്തിക്കണമെന്നായിരുന്നു ആലിയ ആരാധകരോട് നിര്‍ദേശിച്ചത്.

അതേസമയം പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെ ബാലന്‍സായിട്ടുള്ള ഡയറ്റാണ് നടി പിന്തുടരുന്നത്. ഒരു ദിവസം ധാരാളം ഭക്ഷണം കഴിക്കുന്നതില്‍ അല്ല ആലിയ ഫോക്കസ് ചെയ്തിരിക്കുന്നത്. പകരം ചെറിയ ഇടവേളകളിലായി ഭക്ഷണം കഴിക്കുകയാണ്. ഇതിലൂടെ നമ്മുടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടില്ല. വിശപ്പും തുടര്‍ച്ചയായി നമ്മളെ തേടിയെത്തില്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം ഈ സമയം കഴിക്കേണ്ടത്.
ആലിയയുടെ ബ്രേക്ക്ഫാസ്റ്റ് വളരെ നിയന്ത്രണങ്ങളോടെയുള്ളതാണ്. പ്രഭാതം ആരംഭിക്കുന്നത് മരുന്നുകള്‍ ഒക്കെ ചേര്‍ത്ത ഹെര്‍ബല്‍ ടീം കഴിച്ചാണ്. ഒരു കപ്പ് ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ കോഫി എന്നതാണ് ആലിയയുടെ പ്രഭാതത്തിലെ പ്രധാനപ്പെട്ട കാര്യം. മധുരം ഇവയില്‍ ചേര്‍ക്കാറില്ല. ഇതിന് ശേഷം വെജിറ്റബിള്‍ പോഹയാണ് ആലിയ കഴിക്കാറുള്ളത്. അതിന് ശേഷം മുട്ടയുടെ വെള്ള കൊണ്ടുള്ള സാന്‍ഡ് വിച്ചും കഴിക്കും.നിയന്ത്രിത അളവിലാണ് ഇവ കഴിക്കുക.
ഇതിന് ശേഷമുള്ള അടുത്ത ഇടവേളയില്‍ ഒരു പാത്രം നിറയെ പഴങ്ങളാണ് കഴിക്കുക. ഇത് ഊര്‍ജം നിലനിര്‍ത്താനാണ്. പപ്പായയാണ് ഇതില്‍ ഉണ്ടാവുക. ഒരു ഇഡ്ഡലിയും, കുറച്ച് സാമ്പാറും കഴിക്കും. ഉച്ചഭക്ഷണത്തില്‍ ധാരാളം പോഷകങ്ങള്‍ ആലിയ ഉള്‍പ്പെടുത്താറുണ്ട്. ഒരു റോട്ടിയാണ് കഴിക്കുക. അതില്‍ നെയ്യ് ഉപയോഗിക്കില്ല. ധാരാളം പച്ചക്കറികള്‍, ഒരു കപ്പ് പരിപ്പ്, തൈര് എന്നിവയാണ് ലഞ്ചിലെ പ്രധാനപ്പെട്ട വിഭവങ്ങല്‍.
ക്വിനോവയും ചിക്കനും ഇടയ്ക്ക് ആലിയ കഴിക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ സ്‌നാക്‌സാണ് നടി കഴിക്കാറുള്ളത്. മധുരമില്ലാത്ത ചായയോ കാപ്പിയോ കഴിക്കും. ഇഡ്ഡലിയും സാമ്പാറും അതോടൊപ്പം കഴിക്കും. അത്താഴത്തിന് നെയ്യ് ചേര്‍ക്കാത്ത റോട്ടിയാണ് ആലിയ കഴിക്കുക. പച്ചക്കറികള്‍, ഗ്രില്‍ഡ് ചിക്കന്‍, വേവിച്ച പരിപ്പ് എന്നിവയുമുണ്ടാവും. ജ്യൂസുകളും നടി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതോടൊപ്പം യോഗയും ജിമ്മും നടിയുടെ ഫിറ്റ്‌നെസ്സിന്റെ ഭാഗമാണ്.












Click it and Unblock the Notifications