എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം, പ്രഭാതഭക്ഷണത്തിന് യോഗര്‍ട്ട്; ഭാരം കുറയ്ക്കാന്‍ ഇത് ശീലമാക്കുക
അമിത ഭാരവും കുടവയറുമെല്ലാം നമ്മളെ പലപ്പോഴും അലട്ടുന്ന കാര്യമാണ്. എത്ര ജിമ്മില്‍ പോയാലും അത് ചിലപ്പോള്‍ കുറയാന്‍ സാധ്യതയില്ല. കാരണം ജിമ്മില്‍ പോയത് കൊണ്ട് മാത്രം കുറയുന്ന ഒന്നല്ല അത്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി അതിലുണ്ട്. പ്രധാനമായത് നമ്മുടെ ജീവിത ശൈലി മാറ്റുകയാണ്. അമിതമായി ഭാരം വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണം നമ്മുടെ നിയന്ത്രണമില്ലാത്ത ജീവിതശൈലിയാണ്.
ധാരാളം ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം നമുക്കെല്ലാം ഉണ്ടാവും. അത് വലിയൊരു പ്രശ്‌നമാണ്. ശരീരത്തിന് ആവശ്യം ഹെല്‍ത്തിയായിട്ടുള്ള ഡയറ്റാണ്. അതിന് ചില ചിട്ടകള്‍ ജീവിതത്തില്‍ വേണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങണം
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തുടങ്ങണം നമ്മുടെ ചിട്ടകള്‍. രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യണം. അതിന് ശേഷം ശരീരത്തിലേക്ക് ജലാംശം എത്തിക്കാന്‍ ശ്രമിക്കുക. രാത്രി നേരത്തെ ഉറങ്ങാനും അതുപോലെ ശ്രമിക്കുക. ഒരു ഗ്ലാസ് വെള്ളം കുടിച്ച് വേണം ദിനം ആരംഭിക്കാന്‍.
ഒരു ഫുള്‍ ഗ്ലാസ് തന്നെ വേണം വെള്ളം. അതുപോലെ മധുരം കുറച്ചുള്ള ചായ കഴിക്കുക. ബ്രേക്ക്ഫാസ്റ്റിനും യോഗര്‍ട്ട് കഴിക്കാം. രാവിലെ വെള്ളം കുടിക്കുന്നതോടെ ശരീരത്തില്‍ ജലാംശം എത്തും. അതിലൂടെ ഊര്‍ജസ്വലരാവാം.
ബ്രേക്ക് ഫാസ്റ്റ് ശ്രദ്ധിക്കണം
പ്രഭാതഭക്ഷണം അതുപോലെ രാവിലെ പ്രധാനപ്പെട്ട കാര്യമാണ്. ചിയ, ഫ്്‌ളാക്‌സ് സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും അതിലുണ്ട്. ഇത് ചര്‍മത്തിന്റെയും, ഹൃദയത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കും.
കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍, ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കും. സാധാരണത്തേത്തിലും കൂടുതല്‍ കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം. ഓട്‌സ്, വാഴപ്പഴം, എന്നിവ യോഗര്‍ട്ടിനൊപ്പം ചേര്‍ക്കുക. ഫ്രോസണ്‍ ബെറികള്‍ ഓട്‌സിനൊപ്പം ഉള്‍പ്പെടുത്താം.
ഉച്ചഭക്ഷണത്തില്‍ മിതത്വം പാലിക്കാം
ഉച്ചയ്ക്കുള്ള ഭക്ഷണം അതുപോലെ മിതപ്പെടുത്താം. ചെറിയ സാന്‍ഡ് വിച്ചുകള്‍ ഉള്‍പ്പെടുത്താം. നേരത്തെ തന്നെ ഉച്ചഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. വെണ്ണ സാന്‍ഡ് വിച്ചില്‍ ഉള്‍പ്പെടുത്താം. ചിക്കനോ, ടര്‍ക്കിയോ ഇതില്‍ ഉള്‍പ്പെടുത്താം. കുരുമുളകും അതില്‍ ഉള്‍പ്പെടുത്താം. ടോര്‍ട്ടില്ല ചിപ്‌സുകള്‍ ഉണ്ടെങ്കില്‍ ഡറ്റിന് നല്ലതാണ്.
ബ്രെഡുകളില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ പീനട്ട് ബട്ടറില്‍ ആരോഗ്യകരമായ കൊഴുപ്പും ഉണ്ട്. ഇവ രണ്ടും കലോറികള്‍ ധാരാളം ശരീരത്തിലെത്തും. എളുപ്പത്തില്‍ വിശക്കുകയുമില്ല. ഹമ്മസ്, ടോഫു, ഫലാഫല്‍ എന്നിവയും ഉച്ചഭക്ഷണത്തില്‍ കൊണ്ടുരാം. വെണ്ണപഴവും ഉള്‍പ്പെടുത്തണം.
ജോലിക്ക് ശേഷം ലഘുഭക്ഷണം
ജോലിക്ക് ശേഷം വീട്ടിലെത്തിയാല്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുക. ബദാം നിത്യേന കഴിക്കുക. പത്തെണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്. ബദാമില്‍ യോഗര്‍ട്ടും, പഴങ്ങളും ചേര്‍ത്ത് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ ഇ അതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളും, ഫാറ്റി ആസിഡുകളുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും. മധുരപലഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
എപ്പോഴും നമ്മുടെ സന്തോഷത്തിനായി മാത്രം ഭക്ഷണത്തെ ആശ്രയിക്കാതിരിക്കുക. ഐസ്‌ക്രീമോ, ചോക്ലേറ്റ് ബാറുകള്‍ ഇഷ്ടം കൊണ്ട് മാത്രം കൂടുതല്‍ കഴിക്കാതിരിക്കാനും ശ്രമിക്കണം. ഇത് ആരോഗ്യപരമായ ഡയറ്റല്ല. കാരയ്ക്കയും, അതിനൊപ്പം ഡാര്‍ക്‌ചോക്ലേറ്റും, വെണ്ണയും നല്ലൊരു ഭക്ഷണക്രമമാണ്.












Click it and Unblock the Notifications