വെറും വയറ്റിൽ ഒരു ഗ്ലാസ്; ഒതുക്കമുള്ള, വടിവൊത്ത ശരീരത്തിന് വീട്ടിലുണ്ടാക്കി കുടിക്കാം ഈ ജ്യൂസ്
തടി വെച്ച് വയർ ചാടി ശരീരം ആകെ ഷേയ്പ്പില്ലാത്ത അവസ്ഥയിലായോ? തടി കുറയ്ക്കാൻ എല്ലാ വഴികളും പരീക്ഷിച്ച് മടുത്തിരിക്കുകയാണോ നിങ്ങൾ. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ച് കേട്ടോളൂ. നിങ്ങളുടെ അമിതവണ്ണം ഇല്ലാതാക്കി നല്ല ഒതുക്കമുള്ള ശരീരം നൽകാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് പറയുന്നത്.
നമ്മുടെ ആരോഗ്യത്തിന് പച്ചക്കറികൾ ഏറെ സഹായകമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇവിടേയും നിങ്ങളെ സഹായിക്കാൻ പോകുന്നത് ഒരു പോകുന്നത് ഒരു പച്ചക്കറി ജ്യൂസാണ്. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

അരക്കപ്പ് പൈനാപ്പിൾ, ഒരു കക്കിരി, ഒരു കപ്പ് കാബേജ്, കുറച്ച് സെലറി, കുറച്ച് മഞ്ഞൾ പാെടി, ഒരു കപ്പ് ചീര, അരക്കപ്പ് വെള്ളം എന്നിവയാണ് ആവശ്യം. ഇവയെല്ലാം കൂടി മിക്സ് ചെയ്ത് അരയ്ക്കുക. അതിലേക്ക് അൽപ്പം ഉപ്പ് ചേർക്കുക. ഇനി ഈ ജ്യൂസ് കുടിക്കാവുന്നതാണ്. ഈ ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അമിത്ത വണ്ണം കാരണം ഷേയ്പ്പ് നഷ്ടമായി ശരീരത്തിന് വീണ്ടും ഷേയ്പ്പ് വരുത്താൻ ഈ ജ്യൂസ് സഹായകമാണ്.
ശരീരത്തിന്റെ ഷേയ്പ്പ് നഷ്ടപ്പെടുത്തുന്നത് അമിതവണ്ണവും പൊണ്ണത്തടിയുമാണ്. എന്നാൽ നിങ്ങൾ ഈ ജ്യൂസ് കുടിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിലെ അമിത കാെഴുപ്പ് പൂർണമായും നീങ്ങാൻ തുടങ്ങും. പലപ്പോളഴും വയറിന് താഴെയായാണ് കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്.
ഇതിന് പരിഹാരമാണ് ഈ ജ്യൂസ്.
ടോക്സിനെ പുറന്തള്ളാൻ: ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഈ ജ്യൂസ് സഹായിക്കും. നിറയെ ആരോഗ്യ ഗുണങ്ങളാണ് ഈ ജ്യൂസിന്. ശരീരത്തിൽ പതതരത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ ഈ ജ്യൂസ് പുറന്തള്ളും.
കാെളസ്ട്രോൾ കുറയ്ക്കാൻ: കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ജ്യൂസ് സഹായിക്കുന്നതാണ്. കൊളസ്ട്രോൾ അമിതമാകുന്നത് ശരീരത്തിന് നല്ലതല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ നിങ്ങൾ ഈ പച്ചക്കറി ജ്യൂസ് കുടിക്കാൻ തുടങ്ങുമ്പോൾ കൊളസ്ട്രോൾ കുറഞ്ഞ് തുടങ്ങും.
പച്ചക്കറി ജ്യൂസ് ആരോഗ്യത്തിന് ഗുണകരമാണെങ്കിലും നിങ്ങളുടെ ഡയറ്റിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് തീർച്ചായും നിങ്ങൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഗുണകരമാണ്.












Click it and Unblock the Notifications