ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി കുറയുമോ? വാസ്തവം ഇതാ..!
കുടിവെള്ളത്തിന് പകരം വെക്കാന്‍ ഒന്നുമില്ല. വെള്ളം നമ്മുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് എല്ലാത്തരം ശാരീരിക പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ വെള്ളം കുടിക്കുന്ന രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ശരീരഭാരം കുറയ്ക്കല്‍ പോലുള്ള അധിക ആനുകൂല്യങ്ങളും നല്‍കും എന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് പലരും പറയുന്നത്. ഇത് ശരിയാണോ? ആണെങ്കില്‍ അത് എങ്ങനെയാ് സാധ്യമാകുന്നത്. ഒരു ഗ്ലാസ് വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളും ദോഷഫലങ്ങളും സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്.

ഭക്ഷണത്തിന് 20-30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. കാരണം ഇത് പൂര്‍ണ്ണത അനുഭവപ്പെടുകയും വിശപ്പ് തടയുകയും ചെയ്യുന്നു. നേരത്തെ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കുന്നു. അതല്ലാതെ വെള്ളം മാത്രം കുടിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും ആരോഗ്യപരമായ മാര്‍ഗമല്ല.
ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു. 'ഒബിസിറ്റി' ജേണലില്‍ പ്രസിദ്ധീകരിച്ച 2009 ലെ പഠനം 'അധികവണ്ണമുള്ള/പൊണ്ണത്തടിയുള്ള മധ്യവയസ്‌ക്കര്‍ക്കും പ്രായമായവര്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ പ്രീമീല്‍ ജല ഉപഭോഗം സഹായിക്കുന്നുണ്ടോ' എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിച്ചിരുന്നു. 48 മുതിര്‍ന്നവരെ (55-75 വയസ്സ്) രണ്ട് ഗ്രൂപ്പുകളായി തിരിച്ചു.
ഓരോ ദിവസവും ഭക്ഷണത്തിന് മുമ്പായി 500 മില്ലി വെള്ളം നല്‍കി. എന്നാല്‍ മറ്റൊരു ഗ്രൂപ്പിന് അതേ ഭക്ഷണക്രമത്തില്‍ തന്നെ ആദ്യം വെള്ളം കൊടുക്കാന്‍ അനുവദിച്ചുമില്ല. 12 ആഴ്ചക്ക് ശേഷം പരിശോധിച്ചപ്പോള്‍ ആദ്യ ഗ്രൂപ്പിനേക്കാള്‍ രണ്ട് കിലോഗ്രാം കൂടുതലാണ് രണ്ടാം ഗ്രൂപ്പിലുള്ളവര്‍ എന്ന് വ്യക്തമായി. കൂടാതെ ആദ്യ ഗ്രൂപ്പ് 12 ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഗ്രൂപ്പിനേക്കാള്‍ 44% ഭാരക്കുറവ് കാണിക്കുകയും ചെയ്തു.
ഹൈപ്പോകലോറിക് ഡയറ്റുമായി (ലോ-കലോറി ഡയറ്റ്) സംയോജിപ്പിക്കുമ്പോള്‍, ഓരോ പ്രധാന ഭക്ഷണത്തിനും മുമ്പായി 500 മില്ലി വെള്ളം കഴിക്കുന്നത് മധ്യവയസ്‌കരിലും പ്രായമായവരിലും ഹൈപ്പോകലോറിക് ഭക്ഷണത്തേക്കാള്‍ ഭാരം കുറയ്ക്കാന്‍ ഇടയാക്കു' എന്ന് ഗവേഷകര്‍ നിഗമനം ചെയ്തു. അതായത് കുറഞ്ഞ കലോറി ഭക്ഷണത്തിന് 20-30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനെ സഹായിക്കും എന്ന് സാരം.












Click it and Unblock the Notifications