വാഴപ്പഴം മുതൽ കുതിർത്ത നട്സ് വരെ; വെറുംവയറ്റിലാെന്ന് കഴിച്ചുനോക്ക്, കാണാം മാറ്റം
ആരോഗ്യകരമായ കിക്ക്സ്റ്റാർട്ടിന് നമ്മെ ഊർജസ്വലമാക്കും. രാവിലെ കഴിക്കുന്ന ഭക്ഷണം ആ ദിവസത്തേക്ക് നമ്മളെ സജ്ജരാക്കും. രാവിലെ എഴുന്നറ്റയുടൻ വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്ക് ഗുണം ചെയ്യുന്ന ചില ഭക്ഷണ സാധനങ്ങളാണ് ഇവിടെ പറയുന്നത്. ഇവ വെറും പ്രഭാതഭക്ഷണം മാത്രമല്ല.
വിറ്റാമിനുകളും ധാതുക്കളും ആൻ്റി ഓക്‌സിഡൻ്റുകളും നിറഞ്ഞ പോഷക പവർഹൗസുകളാണ്. ഇവ നിങ്ങളുടെ മെറ്റാബോളിസം കുതിച്ചുയരാൻ സഹായിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യും.

നാരങ്ങ: നാരങ്ങ കലക്കിയ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടച്ച് ദിവസം ആരംഭിക്കുന്നത് ഗുണം ചെയ്യുന്നതാണ് . വിറ്റാമിൻ സി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. അതേ സമയം ചൂടുവെള്ളം വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. അധിക ദഹനം വർദ്ധിപ്പിക്കുന്നതിന് ഒരു നുള്ള് ഇഞ്ചി ചേർക്കുന്നത് നല്ലതാണ്.
വാഴപ്പഴം: വെറും വയറ്റിൽ നിങ്ങൾക്ക് കഴിക്കാം. പൊട്ടാസ്യം, വിറ്റാമിൻ സി, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പുഷ്ടമായ പോഷക സാന്ദ്രമായ പഴമാണ് വാഴപ്പഴം. പൊട്ടാസ്യം സമ്പുഷ്ടമായ ഈ പഴം പ്രകൃതിദത്തമായ ഊർജ്ജ ബൂസ്റ്ററാണ്. ഇത് ദഹനത്തിന് സഹായിക്കുന്നു. ഒപ്പം പ്രീബയോട്ടിക് ഫൈഫർ ഉപയോഗിച്ച് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. വാഴപ്പഴം പേശികളുടെ ബലത്തിന് സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയത് കൊണ്ട് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
തണ്ണിമത്തൻ: ഉയർന്ന ജലാംശം, വിറ്റാമിൻ എ, സി, ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ജലാംശം നൽകുന്ന പഴമാണ് തണ്ണിമത്തൻ. ഇത് ഉന്മേഷവും ഊർജ്ജവും നൽകുന്നു. ജലാംശവും നൽകുന്നു. തണ്ണിമത്തനിൽ കുറഞ്ഞ കലോറി മാത്രമാണ് ഉള്ളത്. വെറും വയറ്റിൽ തണ്ണിമത്തൻ കഴിക്കാം.
ചിയ സീഡ് പുഡ്ഡിംഗ്: ചിയ സീഡ് പാലിലോ വെള്ളത്തിലോ രാത്രി മുഴുവൻ കുതിർക്കാം. അതിൽ കുതിർന്ന് നിൽക്കും. നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ജെൽ പോലെയുള്ള പുഡ്ഡിംഗ് ആകും. രാവിലെ നിങ്ങൾക്ക് ഇത് കഴിക്കാം.
കുതിർത്ത നട്സ്: നട്സ് കുതിർത്തത് രാവിലെ വെരും വയറ്റിൽ കഴിക്കാം. ഇത് ദഹനം എളുപ്പമാക്കും, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നട്സിൽ ഉണ്ട്. ഇത് ഊർജ്ജം നൽകുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്.












Click it and Unblock the Notifications