Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാടിയ വയർ കുറച്ച് മെലിഞ്ഞ ശരീരം സ്വന്തമാക്കണ്ടേ? വാഴപ്പഴം മുതൽ നാരങ്ങവരെ, ഡയറ്റിൽ ശ്രദ്ധിച്ചോളൂ

അധിക കലോറി കുറച്ച് മെലിഞ്ഞ ശരീരം സ്വന്തമാക്കാൻ ആരാണ് ആ​ഗ്രഹിക്കാത്തത് അല്ലേ. ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. എന്നാൽ വയറ്റിലെ കൊഴുപ്പ് കളയാൻ സഹായിക്കുന്ന ചില വഴികളാണ് ഇനി പറയാൻ പോകുന്നത്. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും.

നാരുകൾ, പ്രോട്ടീൻ, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവ അടങ്ങിയ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ദീർഘ സമയത്തേക്ക് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും വിശപ്പ് ഒഴിവാക്കി വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ ഇതാ.

fat

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങൾ

മത്സ്യം: ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലെ ഉയർന്ന പ്രോട്ടീനും ഒമേഗ -3 കണ്ടൻറും ദീർഘനേരം വയർ നിറഞ്ഞിരിക്കാനും വിശപ്പ് അകറ്റാനും നിങ്ങളെ സഹായിക്കുന്നു.

പയർ: പച്ച പയർ, ബീൻസ്, അല്ലെങ്കിൽ ബ്ലാക്ക് ബീൻസ് എന്നിവ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ചിലത് മാത്രമാണ്. ബീൻ‌സിൽ നാരുകൾ, പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം ഉണ്ട്. ഇത് ദഹിക്കാൻ കൂ ടുതൽ സമയമെടുക്കുകയും, നിങ്ങൾക്ക് കൂടുതൽ നേരം വിശപ്പ് തേന്നുകയേയില്ല.

ഓട്സ്: ഇതിൽ ധാരാളം ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ആ​ഗിരം ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. ഓട്സ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇത് അവയുടെ കുറഞ്ഞ് ഗ്ലൈസെമിക് സൂചികയ്ക്ക് കാരണമാകുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല.

വാഴപ്പഴം: വിറ്റാമിനുകൾ, ധാതുക്കൾ , പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്, മെച്ചപ്പെട്ട ദഹനം, മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം, മെറ്റാബോളിസം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കുന്നു. വാഴപ്പഴത്തിലെ ഉയർന്ന ഫൈബർ കണ്ടന്റ് ദീർഘ നേരത്തേക്ക് വിശപ്പ് തോന്നിപ്പിക്കില്ല. ഇടയ്ക്കിടെ ലഘു ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യമില്ല. ഇച് ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

നാരങ്ങ: വിറ്റാമിൻ സി എന്നറിയപ്പെടുന്ന സിട്രിക് ആസിഡ് നാരങ്ങയിൽ ധാരാളമുണ്ട്. , ഇത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആൻ്റി ഓക്‌സിഡൻ്റുകളും ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ശരീരത്തിന് ദോഷ ചെയ്യുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+