ഉച്ചയ്ക്ക് ഇക്കാര്യങ്ങൾ ചെയ്യാൻ തയ്യാറാണോ? ചാടി നിൽക്കുന്ന കുടവയറും വണ്ണവും കുറയും
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും ശ്രദ്ധ കൊടുക്കുന്നത് രാവിലത്തെയും രാത്രിയിലേയും ഭക്ഷണത്തിലായിരിക്കും. എന്നാൽ ഉച്ച ഭക്ഷണത്തിന്റെ കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കുകയും ചെയ്യില്ല. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ശരീരഭാരം നിയന്ത്രിക്കാൻ ഉച്ച നേരത്ത് നമ്മൾ എന്തൊക്കെ ചെയ്യണമെന്ന്. ഭാരം കുറയ്ക്കാൻ വെറും വയറ്റിൽ തേൻ കുടിക്കും പഴങ്ങളും പച്ചക്കറികളും കഴിക്കും എന്നാൽ ഉച്ചയ്ക്കോ? വിശദാമായി അറിയാം...
ഉച്ച സമയത്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
ഗ്രീൻ ടീ കുടിക്കുക: ഗ്രീൻ ടീയിൽ കാറ്റെച്ചിൻ, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസവും കൊഴുപ്പ് എരിയിക്കുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിന് ഉച്ചയ്ക്ക് ഒരു കപ്പ് ഗ്രീൻ ടീ കുടിയ്ക്കാം.

ആരോഗ്യകരമായ ഭക്ഷണം: പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്ന സമീകൃത ലഘുഭക്ഷണം തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ വയർ നിറയാൻ സഹായിക്കുകയും മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരുപിടി അണ്ടിപ്പരിപ്പ്, ബാദം, ആപ്പിൾ എന്നിവയൊക്കെ കഴിക്കാം.
ജലാംശം നിലനിർത്തുക: ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്താൻ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. നിർജ്ജലീകരണം മെറ്റാബോളിസത്തെയും ഊർജ്ജ നിലയേയും പ്രതികൂലമായി ബാധിക്കും. ജലാംശം നിലനിർത്താനും ഓപ്റ്റിമൽ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഉച്ച കഴിഞ്ഞ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളമല്ലെങ്കിൽ ഹെർബൽ ടീ കുടിയ്ക്കാം.
ശ്രദ്ധാപൂർവ്വമായ ഭക്ഷണം: ഉച്ചകഴിഞ്ഞ് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുകയും ശ്രദ്ധാപൂർവ്വമായ ഭക്ഷണരീതികൾ പരിശീലിക്കുകയും ചെയ്യുക. വേഗത്തിൽ കവിക്കാതെ ആസ്വദിച്ച് കഴിക്കുക. ജോലി ചെയ്തുകൊണ്ട് കഴിക്കരുത്.
വെയിൽ: വെളിയിൽ സമയം ചെലവിടാം. ഉച്ചതിരിഞ്ഞ് സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുകയും ചെയ്യുന്നത് മാനസികാവസ്ഥ, ഊർജ്ജ നില, മെറ്റാബോളിസം എന്നിവയിൽ നല്ല ഫലങ്ങൾ ഉണ്ടാക്കും.. പുറത്ത് കുറച്ച് നടക്കുക, പാർക്ക് ബെഞ്ചിൽ ഇരിക്കുക.
നടക്കാം: കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒരാളെ ഉദാസീനരാക്കും. ശാരീരികമായി സജീവമായിരിക്കുക. കുറച്ച് നടക്കാം. ശരീരം കുറച്ചുകൂടി ഫിറ്റാക്കാൻ ജോലിക്കിടയിലും കുറച്ച് നേരം നടക്കാം. ഓഫീസിനകത്ത് തന്നെ കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ നടടക്കാം. ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കാം. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായകമാവുന്നതായിരിക്കും.












Click it and Unblock the Notifications