വയറ്റിലെ അമിത കൊഴുപ്പ് കളഞ്ഞ്, വടിവൊത്ത ശരീരം സ്വന്തമാക്കാം; രാവിലെ ഇക്കാര്യങ്ങൾ ചെയ്യാൻ തയ്യാറാണോ?
അമിതവണ്ണവും വയറ്റിലെ അമിത കൊഴുപ്പും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണോ നിങ്ങൾ. അമിത വണ്ണവും കൊഴുപ്പും കുറയ്ക്കാൻ പല വഴികളും ഇതിനകം തന്നെ നിങ്ങൾ പരീക്ഷിച്ചിട്ടും ഉണ്ടാവും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നത് നിങ്ങളെ ഫിറ്റാകാനും ആരോഗ്യത്തിനും സഹായിക്കും . ശ്രദ്ധിച്ചില്ലെങ്കിൽ, കഠിനമായ കൊഴുപ്പ് പൊണ്ണത്തടി, പ്രമേഹ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
വയറിലെ കൊഴുപ്പ് പെട്ടെന്ന് ഉരുകാൻ അതിരാവിലെ പിന്തുടരേണ്ട ചില അടിസ്ഥാന ഘട്ടങ്ങൾ ഇതാ
ഒരു ഗ്ലാസ് വെള്ളത്തിൽ ആരംഭിക്കുക: ശരീരഭാരം കുറയ്ക്കാൻ മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വെള്ളം കുടിക്കുക എന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ട് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിരാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഊർജ്ജം നൽകും എന്നാണ് പറയപ്പെടുന്നത്.

ഇത് ഉത്കണ്ഠ കുറയ്ക്കുകയും മാനസികാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. മെറ്റബോളിസത്തെ കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ചിയ വിത്തുകൾ കുതിർത്ത വെള്ളം, ജീരക വെള്ളം, ചൂടുവെള്ളത്തിൽ നാരങ്ങ പിഴഞ്ഞ വെള്ളം എന്നിവ കുടിയ്ക്കാം.
പ്രഭാത വ്യായാമം: വയറിലെ കൊഴുപ്പ് കത്തുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക. വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ധാരാളമുണ്ട്. അതിരാവിലെയുള്ള നടത്തം, ജോഗിംഗ്, യോഗ എന്നിവ ചെയ്യുന്നത് പെട്ടെന്ന് കൊഴുപ്പ് നഷ്ടപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് വേഗത്തിൽ കലോറി കത്തിക്കാൻ ഇത് സഹായിക്കുന്നു.
പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം: നിങ്ങളുടെ പേശികളെ ആരോഗ്യകരമായി നിലനിർത്താൻ പ്രോട്ടീനുകൾ ആവശ്യമാണ് . ശരീരഭാരം കുറയ്ക്കുമ്പോൾ, പേശികളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കുറേ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. അമിതമായി ഭക്ഷണ കഴിക്കാൻ തോന്നുകയില്ല.
10 മിനിറ്റ് ധ്യാനം: സ്ട്രെസ് മാനേജ്മെന്റിന് ധ്യാനം സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ കൂടാൻ കാരണം ആകും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. 10 മിനിറ്റ് പ്രഭാത ധ്യാനം സമ്മർദ്ദം കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും വയറിലെ കൊഴുപ്പ് എരിയിച്ച് കളയാനും സഹായിക്കുന്നു.
ഭക്ഷണം നിയന്ത്രിക്കുന്നത്: ഭക്ഷണം അമിതമാവാതെ നോക്കണം. അതിന് ഭക്ഷണം ആസൂത്രണം ചെയ്യുക. ഇത് അനാരോഗ്യകരമായ ആസക്തി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. അടുത്തതായി എന്ത് കഴിക്കണം എന്ന് പ്ലാൻ ചെയ്ത് കഴിക്കുമ്പോൾ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായകമാകും.












Click it and Unblock the Notifications