Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയും കുടവയറും മാറ്റിയെടുക്കണോ..? ഡയറ്റ് ഇനി ഇങ്ങനെയാക്കി നോക്കൂ

ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാന്‍ വിവിധ തന്ത്രങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമായ ഒരു പരിഹാരവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനിതകശാസ്ത്രവും മറ്റ് ആരോഗ്യ ഘടകങ്ങള്‍ക്കുമൊപ്പം വ്യത്യസ്ത ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണത്തെ കൂടി ആശ്രയിച്ചിരിക്കും ഓരോരുത്തരിലും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നത്.

അതിനാല്‍ തന്നെ ശരിയായ രീതി കണ്ടെത്തുന്നതിന് പരീക്ഷണങ്ങള്‍ ആവശ്യമായി വന്നേക്കാം. എങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഭക്ഷണത്തിലെ പിഴവുകള്‍ ഒഴിവാക്കുകയും ഭക്ഷണവുമായി ശാശ്വതമായ ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ എത്ര കാലം ഡയറ്റ് തുടരണം എന്നത് പൊതുവെ എല്ലാവരിലും സംശയമുണ്ടാക്കുന്ന ചോദ്യമാണ്.

weight loss

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിശ്ചിത അളവിലും സമയത്തിലും കഴിക്കുക എന്നതാണ് ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഇത് തുടര്‍ന്ന് പോകുന്നത് നല്ലതാണ്. ചിലര്‍ക്ക്, കലോറി നിയന്ത്രിത ഭക്ഷണക്രമം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ക്ക് വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. എങ്കിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആരോഗ്യകരമായ രീതികള്‍ നമുക്കൊന്ന് പരിചയപ്പെടാം.

തടി കുറയ്ക്കാന്‍ കൊഴുപ്പ് കുറയ്ക്കണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ എന്നാല്‍ എല്ലാ കൊഴുപ്പുകളും മോശമല്ല. അവോക്കാഡോ, നട്സ്, വിത്തുകള്‍, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഭക്ഷണ നിലവാരം മെച്ചപ്പെടുത്താനും കഴിയും. എന്നാല്‍ ഉയര്‍ന്ന പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഉണ്ടാക്കുന്ന കൊഴുപ്പുകള്‍ നല്ലതല്ല.

ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന തന്ത്രങ്ങളിലൊന്ന് കലോറി കുറയ്ക്കുക എന്നതാണ്. കലോറി കൂടുതലുള്ളതും എന്നാല്‍ തൃപ്തി കുറഞ്ഞതുമായ മിഠായി പോലുള്ള ഭക്ഷണങ്ങള്‍ പച്ചക്കറികള്‍ പോലെ കൂടുതല്‍ നിറയുന്നതും കുറഞ്ഞ കലോറിയുള്ളതുമായ ഓപ്ഷനുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. ആശ്വാസത്തിനോ സമ്മര്‍ദ്ദം ഒഴിവാക്കാനോ വേണ്ടിയുള്ള വൈകാരിക ഭക്ഷണം, ശരീരഭാരം കുറയ്ക്കാനുള്ള ഏതൊരു ശ്രമത്തേയും തടസപ്പെടുത്തും.

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക എന്നതാണ് മറ്റൊരു പൊതു തന്ത്രം. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍, കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഈ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്ന് ഗ്ലൂക്കോസ് കത്തിക്കുന്നതിനാണ് നിങ്ങളുടെ ശരീരം മുന്‍ഗണന നല്‍കുന്നത്. ഇത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ശരീരഭാരം വര്‍ധിക്കും. അതിനാല്‍ ആരോഗ്യകരമായ എണ്ണകള്‍, ലീന്‍ മീറ്റ്, മത്സ്യം, ഇലക്കറികള്‍ എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വൈകാരിക ഭക്ഷണം നിയന്ത്രിക്കുന്നത് വിജയകരമായ ശരീരഭാരം കുറയ്ക്കാന്‍ നിര്‍ണായകമാണ്. പിരിമുറുക്കം, വിരസത, ഏകാന്തത എന്നിവ വിശക്കാത്തപ്പോള്‍ പോലും ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. യോഗ, ധ്യാനം പോലുള്ളവ ഈ വികാരങ്ങളെ നേരിടാന്‍ സഹായിക്കും. ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കുക, പൂര്‍ണ്ണത അനുഭവപ്പെടുന്നതിന് മുമ്പ് നിര്‍ത്തുക എന്നിവയും ശീലിക്കണം.

മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് അടുത്ത ഓപ്ഷന്‍. നല്ല കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഴങ്ങളും പച്ചക്കറികളും, പരിപ്പ്, മത്സ്യം, ഒലിവ് ഓയില്‍ എന്നിവയ്ക്കൊപ്പം മിതമായ മാംസം, ചീസ് എന്നിവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഭക്ഷണക്രമം. ഇത് സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ഭക്ഷണത്തിന്റെ സാമൂഹിക വശങ്ങളും എടുത്തുകാണിക്കുന്നു.

പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ്. അതോടൊപ്പം പരമാവധി വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പകല്‍ നേരത്തെ ഭക്ഷണം കഴിക്കുന്നതും രാത്രിയില്‍ 14 മണിക്കൂര്‍ ഉപവസിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണവും ലഘുഭക്ഷണവും ആസൂത്രണം ചെയ്യുന്നതും ജലാംശം നിലനിര്‍ത്തുന്നതും ശരീരഭാരം കുറയ്ക്കാനുള്ള പൊടിക്കൈകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+