95 കിലോയിൽ നിന്നും 77 ലേക്ക്; തടി കുറക്കാൻ ഹണി സിംഗിനെ സഹായിച്ച മാജിക് ഡ്രിങ്ക് ഇതാ
തടി കുറച്ചതെങ്ങനെയെന്ന രഹസ്യം പങ്കുവെച്ച് ഗായകൻ ഹണി സിംഗ്. ഒരു മാസം കൊണ്ട് 95 കിലോയിൽ നിന്നും 77 കിലോയിലെത്താൻ ഹണിക്ക് കഴിഞ്ഞിരുന്നു. മദ്യപാനം പൂർണമായും ഒഴിവാക്കിയെന്നും തന്റെ ഫിറ്റ്നസ് പരിശീലകൻ തന്ന ഡയറ്റ് അതുപോലെ പാലിച്ചതുമാണ് തടി കുറക്കാൻ സഹായിച്ചതെന്നാണ് ഹണി സിംഗ് പറയുന്നത്. തടി കുറക്കാനുള്ള യാത്രയിൽ ഹണി റോസിനെ സഹായിച്ച 'മാജിക് ഡ്രിങ്കി'നെ കുറിച്ച് അദ്ദേഹത്തിന്റെ പരിശീലകനും വെളിപ്പെടുത്തി.

പാനീയം തയ്യാറാക്കാനായി വേണ്ട ചേരുവകൾ
ബീട്ടുറൂട്ട്- ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ബീട്ട്റൂട്ട്, ഇത് രക്തചംക്രമണം വേഗത്തിലാക്കാനും സഹായിക്കും.
നെല്ലിക്ക-വിറ്റാമിൻ സി ഇവയിൽ ധാരാളം ഉണ്ട്. ഇത് ദഹനം എളുപ്പമാക്കാനും ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയാനും സഹായിക്കും.
കക്കിരി-ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനോടൊപ്പം വിഷാംശം നീക്കം ചെയ്യാനും നല്ലതാണ്.
കാരറ്റ്-ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ പ്രധാനം ചെയ്യുകയും ചെയ്യും.
മല്ലി ഇല-ഉപാപചയ പ്രക്രിയ വേഗത്തിലാക്കുകയും ദഹനപ്രക്രിയ സുഖമമാക്കുകയും ചെയ്യും. ഇവയെല്ലാം നന്നായി അരച്ചെടുത്ത് ഇവയുടെ ജ്യൂസ് കുടിക്കാം. അതിരാവിലെ ഈ ജ്യൂസ് കുടിക്കണം. ഇത് പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
കൃത്യമായ ഡയറ്റും
17 കിലോ ഒരു മാസം കൊണ്ട് കുറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അതിനായി ചിട്ടയോടെയുള്ള ജീവിതക്രമം പാലിക്കണം. അതോടൊപ്പം കൃത്യമായ ഡയറ്റും.
പ്രഭാത ഭക്ഷണത്തിന് അദ്ദേഹം സ്ഥിരമായി മുകളിൽ പറഞ്ഞ പാനീയം കഴിക്കും.തുടർന്ന് നാരുകൾക്കും പോഷണത്തിനുമായി പച്ചക്കറികളുടെ പൾപ്പും കഴിക്കും.
ഉച്ചഭക്ഷണത്തിന് വേവിച്ച ചിക്കനും ചോറും. പ്രോട്ടീനും കാർബോഹ്രൈഡ്രേറ്റും ഉറപ്പാക്കും.
വൈകീട്ട് ഒരു പാത്രം പച്ചക്കറി സൂപ്പ് അല്ലെങ്കിൽ വേവിച്ച ചിക്കൻ.
അത്താഴത്തിന് നാരുകളും അവശ്യ പോഷകങ്ങളും ഉറപ്പാക്കിക്കൊണ്ട് പച്ചക്കറി സൂപ്പ്.
ഡയറ്റിനൊപ്പം വർക്കൗട്ടും
കൃത്യമായ ഡയറ്റ് കൊണ്ട് മാത്രം 17 കിലോ ഒരു മാസം കൊണ്ട് കുറക്കുകയെന്നത് അസാധ്യമാണ്. അതുകൊണ്ട് തന്നെ ഡയറ്റിനൊപ്പം കൃത്യമായ വർക്കൗട്ടും ഹണി പിന്തുടർന്നിരുന്നു. സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ വർക്കൗട്ട് എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ളതായിരുന്നു വർക്കൗട്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications