തടി കുറക്കാനുള്ള എളുപ്പവഴി തേടുകയാണോ? എന്നാൽ ഇത് കഴിച്ചോളൂ, എന്തിന് കഷ്ടപ്പെടണം?
നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഡ്രൈഫ്രൂട്ടുകൾ. ബദാം മുതൽ ഉണക്കമുന്തിരി വരെയുള്ള ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കാനും ദഹനം സുഗമമാക്കുന്നതിനും കലോറി നിയന്ത്രിക്കുന്നതിനും സഹായിക്കും.
പോഷകങ്ങളുടെ ഉറവിടമായ ഡ്രൈഫ്രൂട്ടുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം, ഓർമ്മ, മുടി, ചർമ്മം എന്നിവയ്ക്കെല്ലാം മികച്ചതാണ്. ഇവയിലടങ്ങിയ നാരുകളും ന്യൂട്രിയന്റുകളും തലച്ചോറിനേയും ശരീരത്തേയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ചില ഡ്രൈഫ്രൂട്ടുകളെ കുറിച്ച് ഇന്ന് അറിയാം
1. ബദാം
പ്രോട്ടീൻ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ പവർഹൗസാണ് ബദാം. ഇത് വിശപ്പ് കുറക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും സഹായിക്കുന്നു. ബദാം കൊളസ്ട്രോൾ കുറയ്ക്കാനും മികച്ചതാണ്. മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

2. ചിയ വിത്തുകൾ
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ കൂടുതൽ പേരും ഉൾപ്പെടുത്തുന്ന ഭക്ഷണമാണ് ചിയ വിത്തുകൾ. ഇവയിൽ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ വിശപ്പ് കുറയ്ക്കുകയും തടി കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം എന്നീ സാധ്യതകളും കുറക്കുന്നു.
3. സീവീഡ് സ്നാക്ക്സ് (കടൽ പായലുകൾ)
കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും അടങ്ങിയ കടൽപ്പായൽ ലഘുഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയിലടങ്ങിയ പോഷകങ്ങൾ തടികുറക്കാൻ നിങ്ങളെ സഹായിക്കും
4. വെയിലത്ത് വെച്ചുണക്കിയ തക്കാളികൾ
വെയിലത്ത് ഉണക്കിയ തക്കാളി ശരീരഭാരം പെട്ടെന്ന് കുറക്കാൻ സഹായിക്കുന്ന ഭക്ഷണമല്ലെങ്കിൽ പോലും തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമത്തിൽ ഇവ ധൈര്യമായി ഉൾപ്പെടുത്താം. ഇവയിൽ കലോറി കുറവും ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതലുമാണ്. അതുകൊണ്ട് തന്നെ മറ്റ് കലോറി കൂടിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താതെ ഇവ ചേർത്ത് കഴിക്കാം.
5. ഉണക്കപഴങ്ങൾ
ഉണങ്ങിയ പഴങ്ങൾ പോഷകപ്രദമാണെങ്കിലും അവയിലെ സ്വാഭാവിക പഞ്ചസാരയും കലോറിയും ശരീരഭാരം കൂട്ടാൻ കാരണമായേക്കും. എന്നാൽ ആപ്രിക്കോട്ട് അല്ലെങ്കിൽ ഉണക്കമുന്തിരി പോലുള്ള പഴങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് പ്രകൃതിദത്തമായ മധുരവും നാരുകളും ശരീരത്തിലെത്താൻ സഹായിക്കുകയും അത് വഴി വിശപ്പ് തടഞ്ഞ് അമിത ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications