വ്യായാമം കുറഞ്ഞാലും തടി കുറക്കാം വളരെ ഈസിയായി; കഴിക്കേണ്ടത് ഇതാണ്
ശൈത്യകാലത്ത് പൊതുവെ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാനൊക്കെ പലർക്കും മടിയായിരിക്കും. ഈ സമയത്ത് വ്യായാമം കുറഞ്ഞാലും ചില ഭക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ തടി കുറക്കാനുള്ള നിങ്ങളുടെ യാത്ര സുഗമമാക്കാം. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിശദമായി വായിക്കാം
മധുരക്കിഴങ്ങ്
ഫൈബർ സമ്പുഷ്ടമാണ് മധുരക്കിഴഞ്ഞ്. ഇത് വയറിന് പൂർണത നൽകാൻ സഹായിക്കും. മാത്രമല്ല ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും ചെയ്യും. ഇവയിൽ വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കും. സ്വാഭാവിക മധുരം ഉള്ളത് കൊണ്ട് തന്നെ മധുരക്കൊതി മാറ്റാനും ഇവ ഉത്തമമാണ്.

ബീറ്റ്റൂട്ട്
പോഷകസമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വേഗത്തിലാക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ മാലിന്യങ്ങളെ പുറംന്തള്ളാൻ സഹായിക്കുന്നു. രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും ഊർജം ലഭിക്കാനും ബീടട്്റൂട്ട് കഴിക്കാം.
ഓട്സ്
ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുകയും വയറിന് പൂർണത നൽകുകയും ചെയ്യും. ഇടക്കിടെ വിശക്കില്ലെന്നതാണ് ഓട്സിന്‌റെ മറ്റൊരു പ്രത്യേകത. എപ്പോഴും ഓട്സ് തിരഞ്ഞെടുക്കുമ്പോൾ ഹോൽ ഓട്സ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഫ്ലേവർ ഉള്ള ഓട്സ് കഴിക്കുന്നത് ശരീരത്തിൽ കലോറി കൂടാൻ കാരണമാകും. മാത്രമല്ല ഓട്സ് കഴിക്കുമ്പോൾ അതിൽ സീഡ്സും പഴങ്ങളും ധാരാളം ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
ചീര
കലോറി കുറഞ്ഞ പച്ചക്കറിയാണ് ചീര. ഇവയിൽ ഇരുമ്പ്, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷക സമ്പുഷ്ടം ആയതിനാൽ ശരീരത്തിന് ഊർജം നൽകാൻ ഇവ മികച്ചതാ്മ. ഫൈബർ ഉള്ളടക്കം വയറിന് പൂർണത നൽകുകയും ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. സൂപ്പ്, സ്മീത്തി, സാലഡ് എന്നീ രൂപത്തിൽ ചീര ഡയറ്റിൽ ഉൾപ്പെടുത്താം.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും. മാത്രമല്ല ഇവയിലെ ഉയർന്ന അളവിലുള്ള ജലാംശവും ഫൈബറും ശരീരം ഹൈഡ്രേറ്റായി ഇരിക്കാനും വയർ നിറഞ്ഞിരിക്കാനും സഹായിക്കും. ഇത്തരം പഴങ്ങൾ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
ബ്രൊക്കോളി
വളരെ കലോറി കുറഞ്ഞ ഭക്ഷണമാണ് ബ്രൊക്കോളി. ഇവയിൽ ധാരാളം ഫൈബർ ഉണ്ട്. മാത്രമല്ല, ജലാംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞിരിക്കാനും ശരീരഭാരം കുറക്കാനും സഹായിക്കും. ഇവയിൽ വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിച്ച് എല്ലുകളുടെ ബലം കൂട്ടുന്നു. വേവിച്ചം സാലഡിൽ ചേർത്തുമെല്ലാം ബ്രൊക്കോളി കഴിക്കാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications