തടി കുറക്കാൻ ഇനി പെടാപാട് പെടേണ്ട; അതിരാവിലെ ഈ 4 ഭക്ഷണങ്ങൾ കഴിക്കൂ, ഈ പാനീയവും ബെസ്റ്റ്
തടി ആരോഗ്യകരമായി കുറക്കണമെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ശരീരത്തിലെത്തണം. ചില ഭക്ഷണങ്ങൾക്ക് ആരോഗ്യകരമായി തടി കുറക്കാനും അതോടൊപ്പം തന്നെ തടി കുറക്കാനും സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇവ അതിരാവിലെ വെറും വയറ്റിൽ കഴക്കുന്നത് തടി കുറക്കാനുള്ള നിങ്ങളുടെ യാത്ര കൂടുതൽ എളുപ്പമാക്കും.
കുതിർത്ത ബദാമോ അല്ലെങ്കിൽ വാൾനട്ടോ
പോഷകങ്ങളുടെ കലറയാണ് ഇവ രണ്ടും. ഇവയിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കുതിർത്ത് കഴിക്കുന്നത് ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും വർധിപ്പിക്കു. ഇവ രാവിലെ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ് തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുകയും ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ചെയ്യും.

നെല്ലിക്ക നീര്
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ഇവ ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഉപാപയ പ്രവർത്തനം വേഗത്തിലാക്കാനും സഹായിക്കും. ചെറിയ അളവിൽ നെല്ലിക്ക നീര് കഴിക്കുന്നത് ദഹനം വേഗത്തിലാക്കുകയും കൊഴുപ്പ് കുറക്കുകയും ചെയ്യും. ഇവയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. ചർമ്മം തിളങ്ങാനും ഇത് സഹായിക്കും.
ബ്രസീൽ നട്
ബ്രസീൽ നട്ടിൽ സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറക്കുന്നതിൽ ഏറ്റവും നിർണായകമായ തൈറോഡും ഹോർമോണുകളും സന്തുലിതമാക്കാൻ ഇവ സഹായിക്കും. വെറും വയറ്റിൽ ബ്രസീൽ നട് കഴിക്കുന്നത് ഉപാപചയ പ്രവർത്തനം നിയന്ത്രിക്കുകയും കൊഴുപ്പിനെ എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും.
മഞ്ഞളും കുരുമുളകും ചേർത്ത ചൂടുള്ള വെള്ളം
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളവയാണ് മഞ്ഞൾ. മാത്രമല്ല ഇവ കൊഴുപ്പ എരിച്ച് കളയാൻ സഹായിക്കും. മഞ്ഞൾ കുരുമുളകുമായി ചേർത്ത് കഴിക്കുന്നത് കൂടുതൽ ഗുണകരണമാണ്. ഈ വെള്ളം ഇൻഫ്ലമേഷൻ കുറക്കുകയും ദഹനപ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഉത്തമമാണ്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ ഭക്ഷണങ്ങൾ കഴിച്ചത് കൊണ്ട് മാത്രം ശരീരഭാരം കുറക്കാൻ സാധിക്കില്ല. കൃത്യമായ ഡയറ്റും വ്യായാമവും ജീവിത രീതിയുമെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ നിങ്ങൾ പുലർത്തുന്ന ചെറിയ അലമ്പാവം പോലും നിങ്ങളുടെ പരിശ്രമങ്ങൾ പരാജയപ്പെടാൻ കാരണമാകും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications