Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ കഠിനാധ്വാനം ചെയ്യാൻ മടിയാണോ? എന്നാൽ ഇതാ പൊടിക്കൈകൾ, ചിയ വിത്ത് മുതൽ വെളുത്തുള്ളി വരെ

തടി കുറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വ്യായാമവും ചിട്ടയായ ജീവിതവുമെല്ലാം ഇതിനായി പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും ചില പൊടിക്കൈകളിലൂടെ ശരീരഭാരം ഒരുപരിധിവരെ നിയന്ത്രിക്കാനാകും കേട്ടോ.

കഠിനാധ്വാനം ചെയ്ത് തടി കുറക്കാൻ മടിയുള്ളവരാണ് നിങ്ങൾ എങ്കിൽ എന്നാൽ ഈ വഴി തേടുന്നതാകും ഉചിതം. എന്താണെന്നല്ലേ? അതിനുത്തരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അടുക്കളയിൽ എപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ തീർച്ചയായും നിങ്ങളുടെ 'വെയ്റ്റ് ലോസ്' യാത്രയെ സഹായിക്കും. വിശദമായി വായിക്കാം

weightloss1

1. നാരങ്ങാ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കഴിക്കാം

ശരീരഭാരം കുറയ്ക്കാൻ പലരും ഉപയോഗിക്കുന്ന പാനീയമാണ് ചെറുനാരങ്ങയും തേനും ചേർത്ത്. ഇത് കുടിക്കുന്നതിലൂടെ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. മാത്രമല്ല ശരീരത്തിൽ ജലാംശം നിലനിർത്തും. കൂടാതെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറക്കുകയും ചെയ്യുന്നു. രാവിലെ നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം അടിഞ്ഞ് കിടക്കുന്നത് തടയുന്നു.

2. കറുവപ്പട്ടയും തേനും ചായ

ശരീരഭാരം കുറക്കാൻ ബെസ്റ്റാണ് കറുവപ്പട്ട. കറുവപ്പട്ടയും തേനും ചേർത്ത് ഉണ്ടാക്കുന്ന ചായയ്ക്ക് ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും പതിവ് വ്യായാമവും കൂടിച്ചേർന്നാൽ തീർച്ചയായും ഇത് ആരോഗ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്യും. കറുവപ്പട്ട തേൻ ചായയിൽ സിന്നമാൽഡിഹൈഡ് എന്ന സംയുക്തം തെർമോജെനിസിസ് സജീവമാക്കുമെന്ന് 2012 ലെ ഒരു പഠനത്തിൽ പറയുന്നു. അതായത് തെർമോജനിസിസ് സംഭവിക്കുമ്പോൾ ശരീരത്തിലെ കലോറി വേഗത്തിൽ എരിച്ച് കളയാൻ സഹായിക്കുമെന്ന്.

വെളുത്തുള്ളി- എല്ലാ അടുക്കളിലും കാണും വെളുത്തുള്ളി. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, മാംഗനീസ്, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇത് വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴിപ്പിനെ എരിച്ച് കളയാൻ സഹായിക്കും.

തൈര്-ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം വേഗത്തിലാക്കുകയും വയറിലെ കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയുടെ ഉറവിടം കൂടിയാണ് തൈര്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചിയ വിത്തുകൾ-ശരീരത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ചിയ വിത്തുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നാരുകളുടെ 39 ശതമാനം ഒരു ഔൺസ് ചിയ വിത്തുകളിൽ നിന്ന് ലഭിക്കുമെന്നാണ് ഒവെബ്‌എംഡി പറയുന്നത്. വിത്തുകളിലെ ലയിക്കുന്ന നാരുകൾ എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. അതിനാൽ ഇടയ്ക്കിടെ കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+